2004 ലെ അല്‍ഖൈദ ആക്രമണത്തിലെ കുറ്റവാളിക്ക് വധശിക്ഷ
റിയാദ്: 2004ല്‍ ആറു വിദേശികളും ഒരു സഊദി സുരക്ഷാ സേനയും മരിക്കാനിടയായ തീവ്രവാദി ആക്രമണ കേസില്‍ ഒരാളെ ക്രിമിനല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പടിഞ്ഞാറന്‍ പെട്രോ കെമിക്കല്‍ സിറ്റിയായ യാമ്പുവില്‍ നടന്ന ആക്രമണത്തില്‍ രണ്ടു അമേരിക്കന്‍ പൗരന്മാര്‍ , രണ്ടു ബ്രിട്ടാന്‍ പൗരന്മാര്‍, സഊദി ,കനേഡിയ , ആസ്‌ത്രേലിയ എന്നിവിടങ്ങളില നിന്നുള്ള ഓരോ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു .സ്വിസ് എഞ്ചിനീയറിംഗ് കമ്പനിക്ക് നേരെയാണ് തീവ്രവാദി ആക്രമണം നടന്നിരുന്നത് .
2003-2006 കാലഘട്ടത്തിലാണ് സഊദിയെ മുള്‍മുനയില്‍ നിര്‍ത്തിയ അല്‍ ഖയിദ തീവ്രവാദി ആക്രമണം നടന്നത് .നിരവധി സ്‌ഫോടനങ്ങള്‍ അരങ്ങേറുകയും നിരവധി പേര്‍ കൊല്ലപെടുകയും ചെയ്തിരുന്നു. ഈ കേസുകളില്‍ നിരവധി പേരാണ് ജയിലുകളില്‍ ഉള്ളത്. കുറ്റം തെളിയിക്കപ്പെട്ട നിരവധി പേരെ ജനുവരിയില്‍ ഒറ്റയടിക്ക് വധശിക്ഷക്ക് വിധേയരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."