വിവാഹരംഗത്തെ ദുഷ്പ്രവണതകള്‍ ചെറുക്കുക: റാബിഅ് നദ്‌വി
പാലക്കാട്: വിവാഹ ബന്ധം ബലിഷ്ടമായ കരാറും പവിത്രമായ ബന്ധവുമാണെന്നും ലളിതയുക്തി വഴി അത് വിഛേദിക്കപ്പെടാവതല്ലെന്നും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ റാബിഅ് ഹസന്‍ നദ്‌വി അഭിപ്രായപ്പെട്ടു. മുസ്‌ലിം പേര്‍സണല്‍ ബോര്‍ഡ് പുറത്തിറക്കിയ നികാഹ് നാമയുടെ മലയാള വിവര്‍ത്തനത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദമ്പതികള്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ വിവാഹ മോചനത്തിന് ന്യായമാകരുതെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്തും മധ്യസ്സ്ഥ ശ്രമങ്ങള്‍ വഴിയും പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. എന്നാല്‍ അനിവാര്യ ഘട്ടത്തില്‍ വിവാഹ മോചനം അനുവദിക്കുന്ന ഇസ്‌ലാമിക ശരീഅത്ത് മനുഷ്യ പ്രകൃതത്തെ മാനിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ സൗഹൃദപരമായ ഇസ്‌ലാമിക ശരീ അത്തിനെ മനുഷ്യ വിരുദ്ധമായി ചിത്രീകരിക്കുവാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഏകസിവില്‍ കോഡിനൊപ്പം മുത്തലാഖ് ചര്‍ച്ചയാക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
വാദിഹ് ഹസന്‍ നദ്‌വി, അബ്ദുശുക്കൂര്‍ ഖാസിമി, അബ്ദുല്‍ ഹകീം നദ്‌വി, അന്‍സാരി നദ്‌വി, മുസ്തഫ പട്ടാമ്പി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."