ഫാസിസത്തിനെതിരേ പ്രക്ഷോഭം തുടങ്ങുമെന്ന് എന്‍.സി.പി
അഗളി: നോട്ട് നിയന്ത്രണത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വിഷമത്തിലാക്കുകയും, റേഷന്‍വിഹിതം വെട്ടിക്കുറച്ച് പട്ടിണിയിലേക്ക് നയിക്കുകയും ചെയ്ത ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍.
അഗളിയില്‍ രണ്ടുദിവസമായി നടക്കുന്ന സംസ്ഥാന യുവജന കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സംഘപരിവാര്‍ എഴുത്തുകാര്‍ക്കും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കും എതിരായി നില്‍ക്കുകയാണ്. ഇത് തുറന്നുകാണിക്കാന്‍ സംസ്ഥാനത്തെ പ്രധാന നാലുകേന്ദ്രങ്ങളില്‍ പ്രമുഖരെ പങ്കെടുപ്പിച്ച് സാംസ്‌ക്കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
എം.ടിയെ പോലെയുള്ള പ്രഗല്‍ഭര്‍ക്കെതിരെ ഉറഞ്ഞുതുള്ളുന്ന സംഘപരിവാറിന്റെ രാഷ്ട്രീയം തുറന്നു കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ നടന്ന ക്യാംപില്‍ കോട്ടൂര്‍ ഉണ്ണിക്കൃഷ്ണന്‍, റസാഖ് മൗലവി, ബാബുതോമസ്, പി.പി ഏനു, മുജീബ് റഹ്മാന്‍, ഷനില്‍, റിനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."