ഐ.എ.എസ് പോര്: മുഖ്യമന്ത്രിക്കെതിരേ രമേശ് ചെന്നിത്തലയും വി.എം സുധീരനും
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും രംഗത്ത്. ഒക്ടോബറില്‍ തുടങ്ങിയ പ്രശ്‌നപരിഹാരത്തിനായി കൃത്യസമയത്ത് മുഖ്യമന്ത്രി ഇടപ്പെട്ടില്ല. ഇതാണ് പ്രശ്‌നം ഇത്രയും വലുതാക്കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധി കേരളത്തിന് അപമാനമാണ്. ശരിക്കും ഭരണരംഗത്ത് ഇപ്പോഴുള്ളത് മരവിപ്പാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഐ.എ.എസുകാരുടെ പ്രശ്‌നം ഇത്രയും വഷളാക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുരേന്ദ്രന്‍. ഒരു പ്രശ്‌നം എത്രമാത്രം വഷളാക്കാമോ അത്രമാത്രം വഷളാക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ തികച്ചും പക്ഷപാതപരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അസാധാരമായ സ്ഥിതിവിശേഷം കേരളത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ഭരണം യഥാര്‍ഥ രീതിയില്‍ നടക്കാത്ത സാഹചര്യമാണുള്ളതെന്നും കെ.പി.സി.സി അധ്യക്ഷന്‍ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."