ഭക്ഷണത്തിന് പരാതി പറഞ്ഞ സൈനികന്‍ മദ്യപാനിയാണെന്ന് ബി.എസ്.എഫ്
ന്യൂഡല്‍ഹി: കശ്മിരിലെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെ ജവാന്റെ ആരോപണം തള്ളി ബിഎസ്എഫ്. വിഡിയോ പോസ്റ്റ് ചെയ്ത ടി.ബി. യാദവ് സ്ഥിരം പ്രശ്‌നക്കാരനും കടുത്ത മദ്യപാനിയുമാണെന്ന് ബി.എസ്.എഫ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ബി.എസ്.എഫിന്റെ 29 ബറ്റാലിയനിലെ തേജ് ബഹാദൂറാണ് വീഡിയോയിലുടെ ഉന്നത ഉദ്യോഗസ്ഥരുടെ വര്‍ഷങ്ങളായി തുടരുന്ന അനീതി വെളിച്ചെത്തുകൊണ്ടുവന്നത്.
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് പലപ്പോഴും ഭക്ഷണം ഉണ്ടാകാറില്ലെന്നാണ് ബി.എസ്.എഫ് ജവാന്‍ പുറത്തുവിട്ട മൂന്ന് വീഡിയോകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ നായകരായി കണക്കാക്കുന്ന തങ്ങളെ മോശമായ രീതിയില്‍ കാണുന്നുവെന്നും പലപ്പോഴും ഭക്ഷണം പോലുമില്ലാതെ ഒട്ടിയ വയറുമായിട്ടാണ് തങ്ങള്‍ക്ക് കഴിയേണ്ടി വരുന്നതെന്നും ജവാന്‍ വെളിപ്പെടുത്തുന്നു.
ജവാന്റെ ഫെയ്‌സ്ബുക്ക് വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടിരുന്നു.ഇതിനുപിന്നാലെയാണ് ബിഎസ്എഫ് വിശദീകരണവുമായി രംഗത്തുവന്നത്.
സ്ഥിരം മദ്യപാനിയും, ഉന്നത ഉദ്യോഗസ്ഥരോട് എല്ലായ്‌പ്പോഴും അപമര്യാദയോടെയാണ് പെരുമാറാറുന്ന വ്യക്തിയുമാണ് യാദവ്.
അതുകൊണ്ടുതന്നെ മുതിര്‍ന്ന ഓഫിസര്‍മാരുടെ സ്ഥിരം നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥനാണ് യാദവെന്നും ബിഎസ്എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഡി.ഐ.ജി ലെവലിലുള്ള ഉദ്യാഗസ്ഥര്‍ മുന്‍പ് പല തവണ ക്യാംപ് സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ആരും തന്നെ ആ വീഡിയോയില്‍ ആരോപിക്കും പോലെയുള്ള പരാതി പറഞ്ഞിട്ടില്ലെന്നും ബി.എസ്.എഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."