കോട്ടുമല ഉസ്താദിന്റെ വിയോഗം; സമസ്ത ബഹ്റൈന്‍ നേതാക്കള്‍ അനുശോചിച്ചു; മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച മനാമയില്‍
മനാമ: പ്രമുഖ പണ്ഡിതനും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും ഹജ്ജ് കമ്മറ്റി, സുപ്രഭാതം ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്ലിയാരുടെ വഫാത്തില്‍ സമസ്ത ബഹ്റൈന്‍ നേതാക്കള്‍ അനുശോചിച്ചു.
കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി സമസ്തക്കും മുസ്ലിം കേരളത്തിനും അദ്ദേഹം നല്കിയ സംഭാവനകള്‍ അതുല്യമാണെന്നും മത- ഭൗതിക മേഖലകളില്‍ ഒരുപോലെ തിളങ്ങിയ അദ്ധേഹത്തിന്റെ പാണ്ഢിത്യവും കര്‍മ കുശലതയും സമസ്തക്കും സമുദായത്തിനും തീരാ നഷ്ടമാണെന്നും സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
2014 ലാണ് അവസാനമായി കോട്ടുമല ബാപ്പു മുസ്ലിയാര് ബഹ്റൈനിലെത്തിയത്. സുപ്രഭാതം ദിനപത്രത്തിന്റെ പ്രചരണത്തിനായി എത്തിയ ബാപ്പു മുസ്ലിയാരൊടൊപ്പം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവരും ബഹ്റൈനിലെത്തിയിരുന്നു. ബഹ്റൈനിലെ 15 ഏരിയകളിലൂടെ അദ്ദേഹം നടത്തിയ സന്ദര്‍ശന അനുഭവങ്ങള്‍ അവിസ്മരണീയമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ബഹ്റൈനില്‍ മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും വ്യഴാഴ്ച മനാമയില്‍
മനാമ: കോട്ടുമല ബാപ്പു മുസ്ലിയാരുടെ പേരിലുള്ള മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും വ്യാഴാഴ്ച രാത്രി 9.30 ന് മനാമയിലെ സമസ്ത ആസ്ഥാനത്ത് നടക്കും. ചടങ്ങിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീന്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."