HOME
DETAILS
MAL
റേഷന്‍ പ്രതിസന്ധി: എല്‍.ഡി.എഫ് ധര്‍ണ 12ന്
backup
January 10 2017 | 18:01 PM
തിരുവനന്തപുരം: റേഷന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം അടിയന്തിരമായി തിരുത്തണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ആഭിമുഖ്യത്തില്‍ നടക്കുന്ന സായാഹ്ന ധര്‍ണ വിജയിപ്പിക്കാന്‍ കണ്‍വീനര്‍ വൈക്കം വിശ്വന് അഭ്യര്‍ഥിച്ചു. 12ന് പഞ്ചായത്ത്, മുനിസിപ്പല്‍, കോര്പ്പറേഷന് കേന്ദ്രങ്ങളിലാണ് സായാഹ്ന ധര്‍ണ. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ നിര്‍ബന്ധിതമായതോടെ സംസ്ഥാനത്ത് സ്റ്റാറ്റിയൂട്ടറി റേഷനിങ് സമ്പ്രദായം തകരുകയാണ്. രണ്ട് ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കൂടി അധികമായി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും വൈക്കം വിശ്വന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."