വിദ്യാര്‍ഥിയുടെ മരണം: നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം
കൊച്ചി: തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ള നെഹ്‌റു ഗ്രൂപ്പിന്റെ ഏഴു കോളജുകള്‍ക്കും ചെയര്‍മാന്‍ പി. കൃഷ്ണദാസിനും പൊലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ബന്ധപ്പെട്ട കോളജുകള്‍ക്കും ചെയര്‍മാനും പൊലിസ് സംരക്ഷണം നല്‍കാന്‍ ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ഡി.ജി.പിക്കും അടിയന്തര നോട്ടിസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്നു നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള എന്‍ജിനീയറിങ്, ലോ, നഴ്‌സിങ് കോളജുകള്‍ക്കു നേരെ ആക്രമണം തുടരുകയാണെന്നും ഇന്നലെ നഴ്‌സിങ് കോളജിന്റെ വാഹനം സമരക്കാര്‍ തടഞ്ഞെന്നും ഹരജിയില്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ സമരവും ആക്രമണവും കാരണം കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നുവെന്നും ചെയര്‍മാന്റെ ജീവനു ഭീഷണിയുണ്ടെന്നും ഹരജിയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."