HOME
DETAILS

ഉമ്മന്‍ചാണ്ടിയും സരിതയും തമ്മില്‍ കണ്ടതായി തെളിഞ്ഞിട്ടില്ലെന്ന് ഹേമചന്ദ്രന്‍

  
backup
January 10 2017 | 18:01 PM

%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%af-2

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരും നേരില്‍ കണ്ടിട്ടുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്ന് സോളാര്‍ കേസ് പ്രത്യേക അന്വേഷണസംഘം തലവന്‍ ഡി.ജി.പി എ.ഹേമചന്ദ്രന്‍.
സോളാര്‍ കമ്മിഷനില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സെക്രട്ടറി ബി.രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെയാണ് തന്റെ നിലപാടില്‍ ഡി.ജി.പി ഉറച്ചുനിന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ ഉദ്യോഗസ്ഥര്‍ 33 കേസുകളാണ് അന്വേഷിച്ചത്.
ഇതിലൊന്നും സരിത ഉമ്മന്‍ചാണ്ടിയുമായി കണ്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല.ഡി.വൈ.എസ്.പിമാര്‍ നടത്തിയ അന്വേഷണത്തിന് പുറമെ താന്‍ സമാന്തര അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നായിരുന്നു ചോദ്യം പല രീതിയില്‍ ആവര്‍ത്തിച്ചപ്പോള്‍ ഡി.ജി.പിയുടെ മറുപടി. ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനൊപ്പം പോയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി പ്രസന്നന്‍നായര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ കൂടെ ചെന്നത്. കേസിലെ ചില പ്രധാന സാക്ഷികളുടെയും പ്രതികളുടെയും മൊഴി രേഖപ്പെടുത്താന്‍ താന്‍ ഇപ്രകാരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയിട്ടുണ്ടെന്നും ഹേമചന്ദ്രന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനു മുന്‍പാകെ മൊഴി നല്‍കി.
ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുക്കാന്‍ പോയപ്പോള്‍ താന്‍ ചോദ്യാവലി തയ്യാറാക്കിയിട്ടില്ല.ഡി.വൈ.എസ്.പി ചോദ്യാവലി തയ്യാറാക്കിയതായി അറിയില്ല.
ജോപ്പനെ അറസ്റ്റുചെയ്ത ദിവസം ശ്രീധരന്‍ നായരോട് ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. ബിജു രാധാകൃഷ്ണന്‍ തന്നെ വന്ന് കണ്ടിരുന്നതായി ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെപറ്റി കൂടുതല്‍ അന്വേഷണം പ്രത്യേക അന്വേഷണസംഘം നടത്തിയിരുന്നോ എന്ന ചോദ്യത്തിന് വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നില്ലെന്നായിരുന്നു മറുപടി.
നിയമസഭാ രേഖകളുടെയും പത്രവാര്‍ത്തയുടെയും അടിസ്ഥാനത്തിലല്ല പ്രത്യേക സംഘം അന്വേഷണം നടത്തിയതെന്നും ഡി.ജി.പി വ്യക്തമാക്കി.

വിരട്ടാന്‍ നോക്കേണ്ടെന്ന് സോളാര്‍ കമ്മിഷന്‍

കൊച്ചി: അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സത്യവാങ്മൂലം നല്‍കി വിരട്ടാന്‍ നോക്കേണ്ടെന്ന് സോളാര്‍ കേസ് പ്രത്യേക അന്വേഷണസംഘം തലവന്‍ ഡി.ജി.പി എ.ഹേമചന്ദ്രനോട് സോളാര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി.ശിവരാജന്‍. ഇത്തരത്തിലൊരു സത്യവാങ്മൂലം നല്‍കിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്നും കമ്മിഷന്‍ ചോദിച്ചു. കമ്മിഷന്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റവിചാരണ നടത്തുന്നു എന്ന തരത്തിലുള്ള സത്യവാങ്മൂലമാണ് ഹേമചന്ദ്രന്‍ ഇന്നലെ സമര്‍പ്പിച്ചത്.
കമ്മിഷന്റെ അന്വേഷണപരിധിയിലുള്ള വിഷയങ്ങളിലല്ല ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും പ്രതികള്‍ക്ക് സഹായകമായ രീതിയിലാണ് ചോദ്യങ്ങളെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. കേസ് ഡയറികള്‍ ദീര്‍ഘകാലം കൈവശംവച്ച് പൊലിസ് ഉദ്യോഗസ്ഥരെ കുറ്റവിചാരണ ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചാണ് കമ്മിഷന്‍ അന്വേഷിക്കേണ്ടത്. കമ്മിഷനു ബാധകമായ നിയമങ്ങള്‍ ലംഘിച്ചാണ് തെളിവെടുപ്പു നടത്തുന്നത് തുടങ്ങിയ ആരോപണങ്ങളാണ് ഹേമചന്ദ്രന്‍ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചത്. എന്നാല്‍ കമ്മിഷന്റെ നടപടി സത്യസന്ധമായി മനസസ്സിലാക്കിയിട്ട് വേണം സത്യവാങ്മൂലം സമര്‍പ്പിക്കാനെന്ന് കമ്മിഷന്‍ പറഞ്ഞു.
33 കേസുകളുടെ ഡയറി കമ്മിഷനില്‍ ഹാജരാക്കിയിട്ട് ദീര്‍ഘകാലമായി എന്നുപറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും കമ്മിഷന്‍ ചോദിച്ചു. അതേസമയം, മുന്‍ സംസ്ഥാന പൊലിസ് മേധാവി ബാലസുബ്രഹ്മണ്യത്തിന് എട്ടു ബി പ്രകാരം നോട്ടിസ് നല്‍കണമെന്നാശ്യപ്പെട്ട് ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറി ബി.രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹരജി ബുധനാഴ്ച കമ്മിഷന്‍ പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago