കെജ്്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് മനീഷ് സിസോദിയ
മൊഹാലി: ഫെബ്രുവരിയില്‍ നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അരവിന്ദ് കെജ്്രിവാളിനെ ഉയര്‍ത്തിക്കാട്ടി മനീഷ് സിസോദിയ. വിജയിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള സംശയവുമില്ല. അരവിന്ദ് കെജ്്രിവാള്‍ തന്നെയാവും പഞ്ചാബിന്റെ മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ എല്ലാവരും അദ്ദേഹത്തിന് വോട്ടു ചെയ്യണമെന്നും സിസോദിയ പറഞ്ഞു. പഞ്ചാബിലെ മൊഹാലിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സിസോദിയ. കോണ്‍ഗ്രസിനും ശിരോമണി അകാലിദള്‍- ബിജെപി സഖ്യത്തിനുമെതിരായി ഒരു യുദ്ധം തന്നെയാണ് ആം ആദ്മി പഞ്ചാബില്‍ നടത്താനുദ്ദേശിക്കുന്നതെന്നും സിസോദിയ പറഞ്ഞു.
എന്നാല്‍ സിസോദിയയുടെ പ്രഖ്യാപനത്തെ പഞ്ചാബ് ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ സുഖ്ബിര്‍ സിങ് ബാദല്‍ നിശിതമായി വിമര്‍ശിച്ചു. ജനങ്ങളോട് പഞ്ചാബ് മുഖ്യമന്ത്രിയായി അരവിന്ദ് കെജ്്രിവാളിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ സിസോദിയ അവരുടെ രഹസ്യ പദ്ധതിയാണ് വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ബാദല്‍ പറഞ്ഞു. പഞ്ചാബിലെ ജനങ്ങളെ വിശ്വസിക്കുന്നില്ല എന്ന് അവര്‍ തെളിയിച്ചുകഴിഞ്ഞുവെന്നും സുഖ്ബിര്‍സിങ് ബാദല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."