സൈക്കിളിനെ ചൊല്ലി കലഹം; 13ന് വാദം കേള്‍ക്കും
ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ കലഹം തീര്‍ക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ ഇടപെടുന്നു. ജനുവരി 13ന് കമ്മിഷന്‍ ഇരുകൂട്ടരുടെയും വാദം കേള്‍ക്കും. പാര്‍ട്ടിയുടെയും പാര്‍ട്ടി ചിഹ്നമായ സൈക്കിളിന്റെയും പൂര്‍ണനിയന്ത്രണത്തിനായി മുലായം സിങും അഖിലേഷ് യാദവും തമ്മില്‍ ഉടലെടുത്ത വിദ്വേഷം പറഞ്ഞുതീര്‍ക്കാനാണ് കമ്മിഷന്‍ ഇടപെടുന്നത്. ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ നോമിനേഷന്‍ സമര്‍പ്പണം ഫെബ്രുവരി 11 ന് ആരംഭിക്കും. 17നു മുന്‍പായി ഇരുവരും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയാണ് കമ്മിഷന്റെ ഉദ്ദേശ്യം.
ജനുവരി 13 ലെ വാദം കേള്‍ക്കലിനായി ഇരുകൂട്ടര്‍ക്കും കമ്മിഷന്‍ നോട്ടിസ് അയച്ചുകഴിഞ്ഞു. സമാജ് വാദി എം.പിമാര്‍, എം.എല്‍.എമാര്‍, അഖിലേഷിനെ പിന്തുണക്കുന്ന മറ്റ് നേതാക്കള്‍ എന്നിവരുള്‍പ്പെട്ടവരുടെ സത്യവാങ്മൂലം അഖിലേഷ് ക്യാംപ് കമ്മിഷന് സമര്‍പ്പിച്ചു. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നാണ് മുലായം ക്യാംപിന്റെ ആരോപണം. അതുമായി മുന്നോട്ടു പോകുന്നതിനു മുന്‍പ് തെരഞ്ഞെടുപ്പ് പാനല്‍ സത്യവങ്മൂലം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും മുലായം ക്യാംപ് ആവശ്യപ്പെടുന്നു. ഇപ്പോഴും പാര്‍ട്ടി നേതാവ് മുലായം സിങ് തന്നെയാണ്. ചിഹ്നത്തിന്റെ പേരില്‍ ഇരുവിഭാഗത്തെയും സ്ഥാനാര്‍ഥികള്‍ തമ്മില്‍ ഒരേസമയം പോരാട്ടമുണ്ടായിട്ടില്ല. നോമിനേഷന്‍ കൊടുക്കുന്നതിനു മുന്‍പു തന്നെ എല്ലാകാര്യത്തിലും പൊതുധാരണയിലെത്താനാണ് കമ്മിഷന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."