കരിക്കുലത്തിന് 52 അംഗ കമ്മിറ്റി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ കരിക്കുലത്തിന്റെയും സിലബസിന്റെയും മേല്‍നോട്ടം വഹിക്കുന്നതിനുള്ള സ്റ്റിയറിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. നേരത്തെ 42 അംഗങ്ങളായിരുന്നെങ്കില്‍ പുതിയ കമ്മിറ്റിയില്‍ 52 അംഗങ്ങളാണുള്ളത്.
സുഗതകുമാരി, പ്രൊഫ. മധുസൂദനന്‍നായര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ആര്‍.വി.ജി മേനോന്‍ എന്നിവരടങ്ങിയതാണ് കമ്മിറ്റി. വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എന്‍.സി.ഇ. ആര്‍.ടി, ഹയര്‍സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഐ.ടി സ്‌കൂള്‍, എസ്.എസ്.എ, ആര്‍.എം.എസ്.എ, എസ്.ഐ.ഇ.ടി, കെ.എസ്.എല്‍.എം.എ എന്നിവയുടെ ഡയറക്ടര്‍മാരും കമ്മിറ്റിയില്‍ അംഗങ്ങളാണ്. പ്രൊഫ. എം.എ ഖാദര്‍, ഡോ. കെ.വി ഗണേഷ്, ഡോ. സി രാവുണ്ണി, ജി ശങ്കര്‍, ഡോ. കെ.എസ് ഡേവിഡ്, ഡോ. പ്രവീണ്‍ലാല്‍, ഡോ. സി.വി കൃഷ്ണന്‍, ഡോ. കെ.ജി വിശ്വനാഥന്‍, വി.കെ മധു, ഡോ. ആര്‍ ജയപ്രകാശ്, ടി.പി ദാസന്‍, കെ. ആര്‍ മീര, എന്‍.പി ചന്ദ്രശേഖരന്‍, ബി ഉണ്ണികൃഷ്ണന്‍, ഡോ. ജിജു, ഒ.എം ശങ്കരന്‍, സി രാമകൃഷ്ണന്‍, പ്രൊഫ. വി മാധവന്‍പിള്ള, ഡോ. പി മുഹമ്മദ്കുഞ്ഞ്, ഡോ.ടി. വി കുഞ്ഞിരാമന്‍, പ്രഭാകരന്‍, ഡോ. വസുമതി, സാജു തുരുത്തില്‍, ഡോ. നാരായണപിള്ള, ഡോ. പി സത്യനേശന്‍, ഡോ. ജി സന്തോഷ്‌കുമാര്‍, ഡോ. എന്‍ മൊയ്തീന്‍കുട്ടി, സി ഉസ്മാന്‍, എ. കെ അബ്ദുല്‍ ഹക്കിം, കെ. ജെ ഹരികുമാര്‍, കെ.സി ഹരികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി, കെ.എസ്.ടി.എ), പി ഹരിഗോവിന്ദന്‍ (പ്രസിഡന്റ്, എ.കെ.എസ്.ടി.എ), കെ.വി ദേവദാസ് (പ്രസിഡന്റ്, കെ.പി.ടി.എ), റോയ് ബി ജോണ്‍ (ജനറല്‍ സെക്രട്ടറി, കെ.എസ്.ടി.സി), എ.കെ. സൈനുദ്ദീന്‍ (ജനറല്‍ സെക്രട്ടറി, കെ.എസ്.ടി.യു) ഡോ. അബ്ദുള്‍ അസീസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."