HOME
DETAILS
MAL
തായ്ലന്റില് അഴിമതിക്കാര്‍ക്ക് വധശിക്ഷ
backup
January 10 2017 | 19:01 PM
ബാങ്കോക്ക്: അഴിമതി കേസില്‍ പ്രതികളാകുന്നവര്‍ക്ക് വധശിക്ഷ നല്കാന് തായ് സര്‍ക്കാര്‍ ആലോചന. 2.3 കോടി പൗണ്ടിന് മുകളില്‍ വരുന്ന അഴിമതി കേസുകളിലാണ് വധശിക്ഷ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.
പട്ടാള അട്ടിമറിയിലൂടെ 2014ല്‍ അധികാരത്തിലെത്തിയ സൈനിക നേതൃത്വമാണ് ഇത്തരം തീരുമാനം കൈക്കൊള്ളാന്‍ ഒരുങ്ങുന്നത്. സൈനിക നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ റിഫോം സ്റ്റിയറിങ് കമ്മിറ്റിക്കാണ് വധശിക്ഷ നടപ്പാക്കാന്‍ അധികാരം. 2.3 കോടി പൗണ്ടിന് താഴെ വരുന്ന അഴിമതി കേസുകളില്‍ അഞ്ചുവര്‍ഷം തടവായിരിക്കും പരമാവധി ശിക്ഷ. തായ് കാബിനറ്റ്, പാര്‍ലമെന്റ്, തായ് ഭരണഘടനാ കമ്മിറ്റി എന്നിവയുടെ പരിഗണനക്ക് ശേഷമാവും ശിക്ഷ നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."