HOME
DETAILS
MAL
ട്രംപ് മരുമകനെ ഉപദേഷ്ടാവാക്കുന്നു
backup
January 10 2017 | 19:01 PM
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മകളുടെ ഭര്‍ത്താവിനെ ഉപദേഷ്ടാവാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മകള്‍ ഇവാങ്കോയുടെ ഭര്‍ത്താവ് ജാരെദ് കുഷിന് റെയാണ് ട്രംപ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകന്റെ പദവിയിലേക്കായിരിക്കും ജാരെദ് നിയമിതനാവുകയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ നല്കുന്ന സൂചന. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍പിടിച്ചവരില്‍ പ്രമുഖനായ ഇദ്ദേഹം റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ട്രംപിന്റെ കുടുംബവാഴ്ച ഡെമോക്രാറ്റുകള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."