HOME
DETAILS

37-മത് വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവം: ഒന്നാമതായി പനമരത്തിന്റെ 'പച്ച'

  
backup
January 11 2017 | 02:01 AM

37-%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3

 

 

കണിയാമ്പറ്റ: കൊഴിയാത്ത ഒരിലയുടെ കഥപറഞ്ഞ പനമരം ഗവ. ഹൈസ്‌കൂളിന്റെ 'പച്ച' സംസ്ഥാന തല മത്സരത്തിലേക്ക്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ മണ്ണിന്റെയും മരത്തിന്റേയും പുഴയുടേയും കഥപറഞ്ഞ 'പച്ച' പരിസ്ഥിതി സംരക്ഷണത്തിന്റെ പോരാട്ട വഴികളെ അടയാളപ്പെടുത്തുകയാണ്.
കഴിഞ്ഞ നാലു വര്‍ഷങ്ങളിലും വയനാടിനെ പ്രതിനിധീകരിച്ച് പനമരം ഗവ. ഹൈസ്‌കൂളാണ് സംസ്ഥാനതലത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷത്തെ ദക്ഷിണേന്ത്യന്‍ ശാസ്ത്രനാടക മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി ദേശീയ തല മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുകയാണ് ഇവിടുത്തെ നാടക കൂട്ടായ്മ. പ്രൊഫ. വി.പി അബ്ദുള്ളകുട്ടി രചനയും, രാജേഷ് കീഴത്തൂര്‍ സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ വിഷ്ണു യു.കെ, പ്രിന്‍സ് എം, വിനായക് എസ്.ജെ, അജയ് കൃഷ്ണ, ഗ്ലോറിയ, അഞ്ജിത കെ, അശ്വതി സന്തോഷ്, റമീസ, ദേവപ്രിയ, ജിന്‍ഷ ഫെബിന് എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംസ്ഥാനതല മത്സരവും ദേശീയതല മത്സരവും ഒരേ ദിവസം തന്നെ (ജനുവരി 20) നിശ്ചയിക്കപ്പെട്ടിരിക്കുന്നത് കുട്ടികളെയും, രക്ഷാകര്‍ത്താക്കളെയും, സ്‌കൂള്‍ അധികൃതരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.


നടന വിസ്മയമായി നന്ദന


കണിയാമ്പറ്റ: ഭരതനാട്യം..കുച്ചുപ്പുടി..മോഹിനിയാട്ടം...വേഷവും ഭാവങ്ങളും മാറിമാറി നന്ദന നേടിയത് വിസ്മയ നേട്ടം. യു.പി വിഭാഗത്തിലാണ് ഈ കൊച്ചുമിടുക്കിയുടെ നടന വൈഭവം കാണികള്‍ കണ്ടണ്ടത്. ഏഴു വര്‍ഷമായി നൃത്തപരിശീലനം നടത്തുന്ന നന്ദനക്ക് പ്രോത്സാഹനവും പിന്തുണയുമായി അച്ഛന്‍ വിനോദും അമ്മ മിനിയും ഒപ്പമുണ്ടണ്ട്. സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് പുറമേ മറ്റു നൃത്ത വേദികളും തന്റെ നടന വൈഭവത്തില്‍ വേദി കൈയടക്കുന്ന നന്ദന നാടിന്റെ സ്വകാര്യ അഹങ്കാരമാകുകയാണ്. മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. മാനന്തവാടി നടന കലാകേന്ദ്രത്തില്‍ സാബു മാസ്റ്ററുടെ ശിക്ഷണത്തിലാണ് നന്ദനയുടെ നൃത്ത പരിശീലനം.

അറബി ചിത്രീകരണത്തില്‍ അജയ്യരായി പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ്

കണിയാമ്പറ്റ: ബേപ്പൂര്‍ സുല്‍ത്താനെ കൂട്ടുപിടിച്ച് അറബി ചിത്രീകരണ വേദിയില്‍ ഇക്കുറിയും പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് അജയ്യത തെളിയിച്ചു. തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് ഈയിനത്തില്‍ പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസിന് എതിരാളികളില്ലാതാകുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' എന്നതിന്റെ സ്വതന്ത്രാവിഷ്‌കാരമായ 'മണ്ടന്‍ മുസ്തഫ'യുമായാണ് ഇക്കുറി ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് വേദിയിലെത്തിയത്. സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയ ചിത്രീകരണം വിദ്യാര്‍ഥികളുടെ അഭിനയ മികവിലും അകകാമ്പിലും ഉന്നത നിലവാരം പുലര്‍ത്തിയതായി വിധി കര്‍ത്താക്കള്‍ പറഞ്ഞു. സംഗീതം ഉള്‍പ്പെടെ ഒന്‍പത് വിദ്യാര്‍ഥികളാണ് മണ്ടന്‍ മുസ്തഫ വേദിയിലെത്തിച്ചത്. സൂര്യസജിയാണ് സംവിധാനവും മൊഴിമാറ്റം അബ്ദുറഹ്മാന്‍ സുല്ലമിയുമാണ് നിര്‍വഹിച്ചത്.

വഞ്ചിപ്പാട്ടില്‍ സെന്റ് മേരീസ് ആധിപത്യം

കണിയാമ്പറ്റ: ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ടു മത്സരത്തില്‍ ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മലയുടെ മൂന്ന് വര്‍ഷത്തെ ആധിപത്യം തകര്‍ത്ത് സെന്റ് മേരീസ് എച്ച്.എസ്.എസ് മുള്ളന്‍കൊല്ലി. കുട്ടനാടന്‍ ഈണത്തില്‍ സദസിനെ താളത്തിലാക്കിയാണ് സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷവും വെള്ളാര്‍മലയുടെ പിറകില്‍ രണ്ടാമതായിരുന്നു സ്‌കൂളിന്റെ സ്ഥാനം.
എന്നാല്‍ ഇത്തവണ ഒരു തുഴ വേഗത്തിലാക്കി കുട്ടികള്‍ മുന്നോട്ടാഞ്ഞു. മലയാളം അധ്യാപിക ബിനുമോള്‍ ജോസിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. റിന്റു തോംസണ്‍, അരുന്ധതി, അഞ്ജന സിബി, അല്‍ക്ക റോസ്, അലന്റീന, ഡെല്‍ന, ശ്രീദേവി മനോജ്, മരിയ റോസ് ജേക്കബ്ബ്, നവ്യ ജോയ് എന്നിവരായിരുന്നു വേദി അഞ്ച് കാംബോജിയിലെ സദസിനെ ആവേശത്തിലാക്കിയത്.

 

എന്‍.എസ്.എസും മാനന്തവാടിയും മുന്നേറ്റം തുടരുന്നു

കണിയാമ്പറ്റ: 37ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ ഉപജില്ലകളില്‍ യു.പിയില്‍ വൈത്തിരിയുടെ മുന്നേറ്റം. 106 പോയിന്റാണ് വൈത്തിരിക്ക്. ഹൈസ്‌കൂളില്‍ സുല്‍ത്താന്‍ ബത്തേരിയും ഹയര്‍സെക്കന്‍ഡറിയില്‍ മാനന്തവാടിയുമാണ് മുന്നില്‍. ഹൈസ്‌കൂളില്‍ ബത്തേരി 201 പോയിന്റുമായും ഹയര്‍സെക്കന്‍ഡറിയില്‍ മാനന്തവാടി 240 പോയിന്റുമായാണ് മുന്നേറുന്നത്. യു.പി വിഭാഗത്തില്‍ 22 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 25 പോയിന്റുമായി കല്‍പ്പറ്റ എസ്.കെ.എം.ജെയും മാനന്തവാടി ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളും ഒപ്പത്തിനൊപ്പമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 47 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.എസ്.എസ് കല്‍പ്പറ്റ 50 പോയിന്റുമായി രണ്ടാംദിനവും ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 40 പോയിന്റുമായി അസംപ്ഷന്‍ ബത്തേരിയും സെന്റ് ജോസഫ് കല്ലോടിയും തൊട്ടുപിന്നിലുണ്ട്. 58 ഇനങ്ങള്‍ പൂര്‍ത്തിയായ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 91 പോയിന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ബഹുദൂരം മുന്നിലാണ്. 60 പോയിന്റുമായി മീനങ്ങാടിയും 58 പോയിന്റുമായി സേക്രഡ് ഹാര്‍ട്ട് ദ്വാരകയും പിന്നിലുണ്ട്. മത്സരത്തിന്റെ അവസാന ദിനമായ ഇന്നാണ് മേളയിലെ ജനപ്രിയ ഇനങ്ങളെല്ലാം അരങ്ങേറുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  9 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  31 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  41 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago