സുബൈര്‍ വിരുന്നെത്തിയത് മരണത്തിലേക്ക്
കുറ്റ്യാടി: കുറ്റ്യാടി പുഴ മണ്ണൂര്‍ സ്രാമ്പിക്കുസമീപം ഇന്നലെ പുഴയില്‍ കുളിക്കാനിറങ്ങിയ വയനാട് വെള്ളമുണ്ട ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥി സുബൈര്‍ (15 )ഇന്നലെ രാവിലെയാണ് വയനാട്ടില്‍ നിന്നും മണ്ണൂരിലെ സഹോദരിയുടെ വാടകവീട്ടില്‍ ഭക്ഷണ സാധനങ്ങളുമായി വിരുന്നെത്തിയത്.
വൈകിട്ട് സഹോദരിപുത്രന്‍ സയ്യിദ് മുഹമ്മദി(13) നോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഇരുവരും പാറക്കെട്ടിനിടയിലെ കയത്തില്‍ അകപ്പെട്ട് മരണമടയുകയായിരുന്നു. സുബൈറിന്റെ സഹോദരി ഭര്‍ത്താവ് കുറ്റ്യാടിയിലെ ഇറച്ചി കടയില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തൊഴിലാളിയാണ്. കഴിഞ്ഞ വര്‍ഷമാണ് അലിയും കുടുംബവും കുറ്റ്യാടിയില്‍ വാടകയ്ക്ക് താമസിച്ച് തുടങ്ങിയത് . കുറ്റ്യാടി പുഴയിലെ ചതിക്കുഴികളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത കുട്ടികള്‍ വൈകിട്ടോടെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇതിനു മുന്‍പും നിരവധി അപകടങ്ങള്‍ കുറ്റ്യാടി പുഴയില്‍ നടന്നിട്ടുണ്ട്. പുഴയുടെ ആഴത്തെക്കുറിച്ചും ചതിക്കുഴികളെ കുറിച്ചും അറിയാത്തവരാണ് മരിച്ചവരില്‍ ഏറെയും. കടന്ത്ര പുഴയില്‍ രണ്ടുമാസം മുന്‍പ് ആറ് യുവാക്കള്‍ മലവെള്ളപ്പാച്ചിലില്‍പെട്ട് മരണമടഞ്ഞതിന്റെ നടുക്കം മാറും മുന്‍പേ ഉണ്ടായ കുട്ടികളുടെ മരണം നാടിന് നടുക്കമായി. കുട്ടികളുടെ മരണ വിവരമറിഞ്ഞു നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി ആളുകള്‍ എത്തിയിരുന്നു. ഇ.കെ വിജയന്‍ എം.എല്‍.എ, കെ. സജിത്ത്, കെ.എം സതി, വി.പി കുഞ്ഞബ്ദുല്ല, ടി.പി ആലി, പി.പി ലത്തീഫ്, ശ്രീജേഷ് ഊരത്ത്, പി.പി ദിനേശന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."