മോദി സര്‍ക്കാര്‍ കര്‍ഷകരുടെ നട്ടെല്ലൊടിച്ചു: ഉമര്‍ പാണ്ടികശാല
കോഴിക്കോട്: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ലോക രാഷ്ട്രങ്ങളില്‍ മുഖ്യധാരയിലുണ്ടായിരുന്ന ഇന്ത്യയെ തുഗ്ലക് പരിഷ്കാരത്തിലൂടെ മോദി സര്‍ക്കാര്‍ നാണം കെടുത്തിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല. ജില്ലാ സ്വതന്ത്ര കര്‍ഷകസംഘം ഇന്‍കം ടാക്സ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബദല്‍ സംവിധാനമില്ലാതെ 500, 1000 കറന്‍സികള്‍ നിരോധിച്ചതിലൂടെ കര്‍ഷകരടക്കമുള്ള അടിസ്ഥാന വര്‍ഗങ്ങളുടെ നട്ടല്ലൊടിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് ഒ.പി മൊയ്തു അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ശാദുലി, കെ.കെ. അബ്ദുറഹ്മാന് മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം അഹ്മദ് പുന്നക്കല്‍, പി.കെ മൊയ്തീന് ഹാജി, പി.വി മൊയ്തീന്, ഹാജി കെ.എ പൊറോറ, അബ്ദുറഹ്മാന് തട്ടാഞ്ചേരി, എ.പി മൂസ, അന്ത്രു മാസ്റ്റര്‍, പോക്കര് മതിയേരി, വി.കെ അബ്ദുല്ല, കെ. ഇസ്മായില്‍ മാസ്റ്റര്‍, സി.എച്ച് റസാഖ് ഹാജി, എം. മാമുക്കുട്ടി, വി.വി.കെ ജാതിയേരി, മാമു ഹാജി ചീക്കിലോട്, ഹബീബ് ചെറൂപ്പ, സി.പി കുഞ്ഞബ്ദുല്ല, ഇ.എം അഷ്റഫ് പ്രസംഗിച്ചു. ജന. സെക്രട്ടറി നസീര്‍ വളയം സ്വാഗതവും ട്രഷറര്‍ പി. ബീരാന് കുട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."