HOME
DETAILS
MAL
അനര്‍ഹമായി ആനുകൂല്യം പറ്റുന്ന മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരെ കണ്ടെത്തി
backup
January 11 2017 | 02:01 AM
താമരശേരി: ഓമശ്ശേരി, കൊടുവള്ളി പഞ്ചായത്തുകളില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ ആര്. രമേശ് ബാബുവിന്റെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്ന മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 10 കുടുബങ്ങളെ കണ്ടെത്തി. ഇതില്‍ 2008 മുതല്‍ ബി.പി.എല്‍ ആനുകൂല്യം കൈപ്പറ്റുന്ന കൊടുവള്ളിയിലെ ജ്വല്ലറി ഉടമയും നാലുനില വീടുമുള്ളയാളും ഉള്‍പ്പെടുന്നു. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എം. സുനൈല, ബി. അഷ്റഫ് പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."