HOME
DETAILS

ഉയരണം, ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത്

  
backup
May 25 2016 | 17:05 PM

%e0%b4%89%e0%b4%af%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d

പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. മുഴുവന്‍ ജനങ്ങളുടെയും സര്‍ക്കാരായിരിക്കും, ജാതി-മത-വര്‍ണ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിച്ചു കാണുന്ന ഭരണമായിരിക്കും എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളോടെയാണ് പുതിയ സര്‍ക്കാരിന്റെ അരങ്ങേറ്റം.
നിരവധി മനുഷ്യരുടെ പ്രതീക്ഷകളുടെ പ്രതീകമാണ്  ജനപ്രതിനിധി എന്നു പറയാറുണ്ട്. എല്ലാ മനുഷ്യരുടെയും എല്ലാ പ്രതീക്ഷകളും നിറവേറ്റുകയെന്നത് അസാധ്യംതന്നെയാണ്. എങ്കിലും, ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനായാല്‍, പാലിച്ചുവെന്ന തോന്നല്‍ ജനങ്ങളുടെ മനസ്സില്‍ ഉയര്‍ത്താനായാല്‍ മാത്രമേ ഏതൊരു സര്‍ക്കാരിനും വിജയിക്കാനാകൂ. ഇടതുപക്ഷ സര്‍ക്കാരില്‍നിന്നു ജനം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍
അവര്‍ക്കു കഴിയേണ്ടതുണ്ട്.


വികസനമെന്ന പദം അശ്ലീലമായിക്കൊണ്ടിരിക്കുന്ന കാലത്ത് അതിന്റെ അര്‍ഥഗരിമ വീണ്ടെടുക്കേണ്ട ഉത്തരവാദിത്വം ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാറില്‍ നിക്ഷിപ്തമാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും ചവിട്ടിമെതിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഉപകാരത്തേക്കാളേറെ ദോഷമാണു ചെയ്യുക. കുടിവെള്ളവും തണ്ണീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും വയലുകളും കുന്നുകളും നശിപ്പിക്കുന്ന വികസനം കേരളത്തിന്റെ തകര്‍ച്ചയിലായിരിക്കും അവസാനിക്കുക. കേരളത്തില്‍ കണ്ടുവരുന്ന കാലാവസ്ഥാവ്യതിയാനം വന്‍തോതിലുള്ള പരിസ്ഥിതി നശീകരണത്തിന്റെ തിരിച്ചടിയാണ്.  
കൃഷിയും മത്സ്യസമ്പത്തും കാലാവസ്ഥാവ്യതിയാനംകൊണ്ടു നശിക്കും. ആരോഗ്യവും ആരോഗ്യപരിരക്ഷയും താളംതെറ്റും. അതിനാല്‍ത്തന്നെ ഇടതുപക്ഷസര്‍ക്കാര്‍ മുന്നോട്ടുവച്ച അഴിമതിരഹിതവും സ്വജനപക്ഷപാതരഹിതവുമായതും മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ളതുമായ വികസനമാണു വേണ്ടത്. അതാകട്ടെ, പ്രകൃതിയെ നശിപ്പിക്കുംവിധത്തിലുള്ളതാകരുത്.
വികസനമുദ്രാവാക്യത്തിന്റെ പേരിലല്ല ഇടതുപക്ഷ മുന്നണിയെ ജനങ്ങള്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്ത് അധികാരത്തിലേറ്റിയത്. മൊത്തം ജനതയുടെയും നന്മക്കും സാമൂഹ്യപുരോഗതിയുമായിരിക്കും ലക്ഷ്യംവയ്ക്കുമെന്നും അഴിമതിക്കെതിരേയും വര്‍ഗീയതക്കെതിരേയും നിലകൊള്ളുമെന്നുമുള്ള വാഗ്ദാനം നിറവേറ്റണം. ആരോടും പ്രീണനം വേണ്ട. എന്നാല്‍, ഭരണഘടന അനുവദിച്ചു നല്‍കിയ പിന്നാക്ക,ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശത്തിനുമേല്‍ വര്‍ഗീയതയുടെ പേരില്‍ കൈവയ്ക്കുകയുമരുത്.
ബി.ജെ.പി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന വര്‍ഗീയവിഭാഗീയതയ്‌ക്കെതിരേ നിതാന്തജാഗ്രത ഉണ്ടാകേണ്ടിയിരിക്കുന്നു. കുറേ വോട്ടുകിട്ടിയ ഹൂങ്കില്‍ സര്‍ക്കാരിനെതിരേ ബി.ജെ.പി സമരസന്നാഹങ്ങള്‍ക്ക് കോപ്പുകൂട്ടുമെന്നതിനു കേരളമിപ്പോള്‍ സാക്ഷിയാണ്. പൗരാവകാശങ്ങളുടെ ശവപ്പറമ്പാണെന്നു ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കണ്ണൂരില്‍ പറഞ്ഞത് ഇതിന്റെ മുന്നൊരുക്കമായി കാണണം. മുഖ്യപ്രതിപക്ഷം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫാണെങ്കിലും അവരെ കവച്ചുവയ്ക്കാനായി വിധ്വംസകസമരമാര്‍ഗങ്ങളുമായി ബി.ജെ.പി ഇടതുപക്ഷ സര്‍ക്കാരിനെതിരേ രംഗത്തുവരുമെന്നതിനു സംശയമില്ല.
സംസ്ഥാനത്തു ക്രമസമാധാനില വഷളായെന്നു വരുത്തിത്തീര്‍ത്ത് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനസര്‍ക്കാരിനെതിരേ ഇടപെടുവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അഞ്ചുവര്‍ഷം കാത്തിരിക്കാന്‍ തയ്യാറാകാതെ നേമത്ത് വിജയിച്ചതിന്റെയും ഏഴുമണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തിയതിന്റെയും പല സ്ഥലങ്ങളിലും പതിനായിരത്തിനടുത്തു വോട്ടുകിട്ടിയതിന്റെയും പ്രമത്തതയില്‍ ബി.ജെ.പി ഇടക്കാല തെരഞ്ഞെടുപ്പിനു കളമൊരുക്കാനുള്ള സാധ്യത അവഗണിക്കാനാവില്ല.


ബി.ജെ.പിയുടെ ആക്രമണേത്സുകമായ സമരങ്ങള്‍ ഈ കാര്യസാധ്യത്തിനുവേണ്ടിയായിരിക്കാം. ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങളെ ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയ്ക്കു സി.പി.എം സമചിത്തതയോടെ നേരിട്ടു ജനങ്ങളുടെ പിന്തുണയോടെ തോല്‍പിക്കേണ്ടതിന്റെ ആസൂത്രണങ്ങളാണ് ഉണ്ടാകേണ്ടത്. ബി.ജെ.പി ഉയര്‍ത്തുന്ന പ്രകോപനങ്ങളില്‍ വീണു കേന്ദ്രസര്‍ക്കാറിന് അടിക്കാനുള്ള വടികൊടുക്കാതെ ജാഗ്രത പാലിക്കണം.
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് സി.പി.എമ്മിന്റെ സമരപോരാട്ടങ്ങളുടെ പരിച്ഛേദമോ ദൃശ്യാവിഷ്‌ക്കാരമോ ആയിരുന്നു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളെയും വിവിധ മതവിഭാഗം നേതാക്കളെയും സാംസ്‌കാരികനേതാക്കളെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് അഭിനന്ദനീയം തന്നെ. ഇതേ വികാരത്തോടെതന്നെയായിരിക്കണം ഭരണവും മുന്നോട്ടുപോകേണ്ടത്.


2006 ലെ ഇടതുപക്ഷ സര്‍ക്കാരിനേറ്റ പുഴുക്കുത്തുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനും ഫാരീസ് അബൂബക്കറും മെര്‍ക്കിസ്റ്റണ്‍ ഭൂമി പ്രശ്‌നവും കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആളാണെന്നു പറഞ്ഞ് പല അവതാരങ്ങളും പ്രത്യക്ഷപ്പെട്ടേക്കുമെന്നും അവരെ കരുതിയിരിക്കണമന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടാവുക മുന്‍കാല അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും.
ഇ.കെ നായനാര്‍ക്ക് ശേഷം വലിയൊരു ഇടവേളയെത്തുടര്‍ന്നാണ് വടക്കന്‍ കേരളത്തില്‍ നിന്നൊരു കമ്യൂണിസ്റ്റ് നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. പോളിറ്റ് ബ്യൂറോ അംഗമെന്നതില്‍നിന്നു കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്ന പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ശരീരഭാഷയിലും സംസാര ശൈലിയിലും മാറ്റം വരുത്തുന്നുവെന്നതു ശുഭസൂചനയാണ്.
സത്യപ്രതിജ്ഞക്കു മുമ്പുതന്നെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുവാനും പിറന്നാള്‍ മധുരം ഗൗരിയമ്മയോടൊപ്പം പങ്കിടുവാനും ഒ രാജഗോപാലിനെ എ.കെ.ജി മന്ദിരത്തില്‍ ഹൃദ്യമായി സ്വീകരിക്കുവാനും അദ്ദേഹം കാണിച്ച ഔചിത്യം മാനിക്കപ്പെടേണ്ടതുതന്നെ. ഈ തുറന്നസമീപനംതന്നെയാണു കേരള ജനത അദ്ദേഹത്തില്‍നിന്നു പ്രതീക്ഷിക്കുന്നത്. ഐശ്വര്യപൂര്‍ണമായ, മതനിരപേക്ഷമായ കേരളം കെട്ടിപ്പടുക്കുവാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനു കഴിയട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago