മുക്കത്ത് നിരീക്ഷണം ശക്തമാക്കി എക്സൈസ് സംഘം
മുക്കം: മലയോര മേഖലയില്‍ എക്സൈസ് നിരീക്ഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ കഞ്ചാവ് മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ടും പൊതുസ്ഥലത്തു മദ്യപിച്ചതിനും മൂന്നു പേര് പിടിയിലായി. 500 ഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി ധനു പരീദ (28) മുക്കം വെന്റ്പൈപ്പ് പാലത്തിനടുത്ത് വച്ചാണ് പിടിയിലായത്.
കുന്ദമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ സംഘത്തിലെ ദീപേഷ്, വിപിന്‍ എന്നിവര്‍ ആവശ്യക്കാരെന്ന വ്യാജേന ഇയാളെ ബന്ധപ്പെട്ട് പിടികൂടുകയായിരുന്നു. ഒഡിഷയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കഞ്ചാവ് മൊത്തമായെത്തിച്ച് ഇതരസംസ്ഥാനക്കാര്ക്കിടയിലും വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യുകയാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍ പറഞ്ഞു.
തിരുവമ്പാടി ബിവറേജസ് ഔട്ട് ലെറ്റിനു സമീപത്തുനിന്ന് നാലര ലിറ്റര്‍ വിദേശമദ്യവുമായി കക്കാടംപൊയില്‍ സ്വദേശിയെയും പരസ്യമായി മദ്യപിച്ചതിനു കുന്ദമംഗലം സ്വദേശിയെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, അസി. ഇന്‍സ്പെക്ടര്‍ വി.കെ അബ്ദുറഹിമാന്, ദീപേഷ്, വിപിന്‍, ബിനീഷ് കുമാര്‍, സദാനന്ദന്, സന്തോഷ് കുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."