സമരക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം
താമരശേരി: കോടതി ഉത്തരവ് ലംഘിച്ച് ഗെയില്‍ അധികൃതര്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ താമരശേരി പഞ്ചായത്തിലെ ചാലക്കരയില്‍ നടത്തിയ സര്‍വേ തടയാനെത്തിയ സംയുക്ത സമരസമിതി ഭാരവാഹികളെയും നാട്ടുകാരെയും പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സമരസമിതിയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രകടനം നടത്തി.
അകാരണമായി അറസ്റ്റ് ചെയ്ത നാട്ടുകാരെയും സമരക്കാരെയും വിട്ടയക്കണമെന്നും പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ ആഹ്വാന പ്രകാരം ഉച്ചയ്ക്ക് ശേഷം രണ്ടുമുതല്‍ അഞ്ചുവരെ താമരശ്ശേരിയില്‍ വ്യാപാരികള്‍ കടകളടച്ചു.
പ്രതിഷേധ പരിപാടിക്ക് പി.എസ് മുഹമ്മദലി, പി. ഗിരീഷ് കുമാര്‍, സി.കെ വേണുഗോപാല്‍, വത്സന്‍ മേടോത്ത്, പി.പി ഹാഫിസുറഹ്മാന്‍, എം. സുല്‍ഫീക്കര്‍, സുബൈര്‍ വെഴുപ്പൂര്‍, ശിവദാസന്‍, കെ.സി അന്‍വര്‍, അഡ്വ. ബിജു കണ്ണന്തറ, ഇഖ്ബാല്‍ പൂക്കോട്, അഷ്‌റഫ് പരപ്പന്‍പൊയില്‍, പി. റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു ആനന്ദ്, ജെസി ശ്രീനിവാസന്‍, വസന്ത ചന്ദ്രന്‍, ഷൈലജ, മഞ്ജിത കുറ്റിയാക്കില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."