പാട്ടുത്സവം നിലമ്പൂരിന്റെ മതേതര സംസ്കാരം: ആര്യാടന് മുഹമ്മദ്
നിലമ്പൂര്‍: നിലമ്പൂരിന്റെ മതേതര സംസ്കാരമാണ് പാട്ടുത്സവമെന്നു മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്. പതിനൊന്നാമത് നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുനെസ്കോ അവാര്‍ഡ് നേടിയ പി.വി അബ്ദുല്‍വഹാബ് എം.പിയെ ആര്യാടന് മുഹമ്മദ് ആദരിച്ചു. ആര്യാടന് ഷൗക്കത്ത് അധ്യക്ഷനായി. മാപ്പിളപ്പാട്ട് ഗായകനും കവിയുമായ വി.എം കുട്ടി വിശിഷ്ടാതിഥിയായി. വി.എം കുട്ടി, ഡോ. മിനി പ്രസാദ്, മഹാറാണി സില്‍ക്സ് ആന്‍ഡ് ഗോള്‍ഡ് എം.ഡി ഷൈജു കെ. ഡേവിഡ്, ഉസ്മാന്, ഗോപിദാസ് വന്നേരി എന്നിവരെ പി.വി അബ്ദുല്‍ വഹാബ് ആദരിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, വി.എ കരീം, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ എ. ഗോപിനാഥ്, പാലോളി മെഹബൂബ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, യു. നരേന്ദ്രന് സംസാരിച്ചു. തുടര്‍ന്ന് അമൃത സുരേഷും അഭിരാമി സുരേഷും അവതരിപ്പിച്ച അമൃതം ഗമയ മ്യൂസിക് നൈറ്റും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."