പ്രാര്‍ഥനയോടെ വിടചൊല്ലി, പ്രിയ ഉസ്താദിന്
കാളമ്പാടി: സമസ്തയുടെ കര്‍മസൂര്യന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഓര്‍മയുടെ തീരമണഞ്ഞു. കാളമ്പാടി ജുമാ മസ്ജിദില്‍ വന്ദ്യപിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെയും ഗുരു ശ്രേഷ്ഠര്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെയും ഖബറിനു ചാരത്ത് അന്ത്യവിശ്രമം.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ബാപ്പു മുസ്‌ലിയാരുടെ ഖബറടക്കം നടന്നത്. സാദാത്തീങ്ങളുടെയും പ്രമുഖ പണ്ഡിതരുടെയും സാന്നിദ്ധ്യത്തില്‍ പ്രാര്‍ഥനാ മുഖരിതമായാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. 9.30 മണിയോടെ ഔദ്യോഗിക ബഹുമതി നല്‍കി. ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ 10.45ന് അവസാന മയ്യിത്ത് നിസ്‌കാരം.
[caption id="attachment_214157" align="aligncenter" width="600"] ഖബറടക്കുന്നതിനായി മയ്യിത്ത് കാളമ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലേക്ക്[/caption]
മരണവിവരം അറിഞ്ഞതു മുതല്‍ ആയിരങ്ങളാണ് സമസ്ത ആസ്ഥാനത്തും കാളമ്പാടിയിലുമായി അന്ത്യോപചാരം അര്‍പ്പിക്കാനും മയ്യിത്ത് നിസ്‌കാരത്തിനും വേണ്ടി എത്തിയത്. വൈകിട്ട് 7.45 മണിയോടെ കാളമ്പാടിയിലെ കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സിലെ വിശാലമായ മൈതാനത്ത് പൊതുദര്‍ശനത്തിനു വച്ചു. ഇന്നു രാവിലെ 11.10 നു ഖബറടക്കുന്നതു വരെ നിരവധി ഘട്ടങ്ങളിലായാണ് മയ്യിത്ത് നിസ്‌കാരം നടന്നത്.
[caption id="attachment_214156" align="aligncenter" width="600"] സംസ്ഥാന സര്‍ക്കാരിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു[/caption]
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കൊയ്യോട് പി.പി ഉമ്മര്‍ മുസ്‌ലിയാര്‍,
ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് ഹാഷിറലി ശിഹാബ് ീതങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങള്‍, പൊന്നുരുന്തി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കാസര്‍കോട്,
പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഉമ്മര്‍ എം.എല്‍.എ, അഹമ്മദ് കബീര്‍ എം.എല്‍.എ, ശംസുദ്ധീന്‍ എം.എല്‍.എ, കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, വി അബ്ദുറഹ്മാന്‍ എം.എല്‍.എ,
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, മുസ്തഫ മുണ്ടുപാറ, നവാസ് പൂനൂര്‍, പൊന്നാനി മഖ്ദൂം സയ്യിദ് മുത്തുക്കോയ തങ്ങള്‍, സെയ്ത് മുഹമ്മദ് നിസാമി, ചെമ്പുലങ്ങാടി സി.പി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, എ.പി ഉണ്ണികൃഷ്ണന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സി.പി ഉമ്മര്‍ സുല്ലമി, സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, പി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍, ഖാസിം മുസ്‌ലിയാര്‍ കുമ്പള, മഞ്ഞളാംകുഴി അലി എം.എല്‍.എ, പി.വി ഇബ്രാഹിം എം.എല്‍.എ, സി മോയിന്‍കുട്ടി, എന്‍ സൂപ്പി, സഫാരി സൈനുല്‍ ആബിദീന്‍, എ.വി അബൂബക്കർ ഖാസിമി, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, എം.ഐ അബ്ദുല്‍ അസീസ് തുടങ്ങി സംഘടനാ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
ഇന്നലെ ഉച്ചക്ക് 2.15 ഓടെ കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് മൂന്നു മണിയോടെ ഫ്രാന്‍സിസ് റോഡിലെ സുപ്രഭാതം ഓഫിസില്‍ എത്തിച്ച മയ്യിത്ത് പൊതുദര്‍ശനത്തിനും മയ്യിത്ത് നിസ്‌കാരത്തിനും ശേഷം സ്വദേശമായ കാളമ്പാടിയിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."