മതസൗഹാര്‍ദ സന്ദേശവുമായി ഡല്‍ഹി ഇമാം ജില്ലയിലെത്തി
കാസര്‍കോട്: വര്‍ഗീയതയ്ക്കും രാഷ്ട്രീയ ചേരിതിരിവുകള്‍ക്കും വിട നല്കി ജില്ലയെ മത സൗഹാര്‍ദത്തിന്റെ പൂന്തോപ്പാക്കാന് ആഹ്വാനം ചെയ്തു ഡല്‍ഹി ജുമാ മസ്ജിദ് ഇമാം ഡോ. ഉമര്‍ അഹമ്മദ് ഇല്ല്യാസി. നാം അറിയപ്പെടേണ്ടത് മതത്തിന്റെ പേരിലല്ലെന്നും ഇന്ത്യാക്കാരന് എന്ന വിലാസത്തിലാവണമെന്നും ഓള് ഇന്ത്യ ഇമാം ഓര്ഗനൈസേഷന് അധ്യക്ഷന്‍ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു. മംഗളൂരുവില്‍ സംഘടിപ്പിച്ച വിവിധ മതങ്ങളുടെ സൗഹാര്‍ദ സമ്മേളനത്തില്‍ സംബന്ധിച്ച ശേഷം ജില്ലയിലെത്തിയ അദ്ദേഹം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ്, മാലിക് ദിനാര്‍ അക്കാദമി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
റിട്ട. ഡി.ജി.പി കെ.എം കൃഷ്ണമൂര്‍ത്തി, ഡോ. ഫൈസല്‍ മുനീര്‍, ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി, എം.എന്‍ പ്രസാദ്, എന്‍.എ അബൂബക്കര്‍, സി.ഐ സി.എ അബ്ദുല്‍ റഹീം, അബൂബക്കര്‍ സിദ്ദിഖ് നദ്വി കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."