തളിപ്പറമ്പ് ജോയിന്റ് ആര്‍.ടി ഓഫിസില്‍ ബഹളം
തളിപ്പറമ്പ്: തളിപ്പറമ്പ് ജോയിന്റ് ആര്‍.ടി ഓഫിസില്‍ എത്തിയ അപേക്ഷകര്‍ പണമടക്കാനാകാതെ വലഞ്ഞു. സേവനങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച നടപ്പാക്കിയ ഫീസ് വര്‍ധനയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കിയതോടെ തിരക്ക് വര്‍ധിച്ചതാണ് അപേക്ഷകരെ വലച്ചത്. രാവിലെ മുതല്‍ കാത്തുനിന്ന് ഫീസ് അടക്കാനാകാതെ വന്നതോടെ അപേക്ഷകര്‍ ബഹളമുണ്ടാക്കി.
ഇന്നലെ രാവിലെ ഓഫിസിലെത്തിയ അഞ്ഞൂറിലേറെ അപേക്ഷകര്‍ക്കാണ് ഫീസ് അടക്കാനാവാതെ മടങ്ങിപ്പോകേണ്ടി വന്നത്. നോട്ട് നിരോധനം മൂലം വലഞ്ഞവരോട് ഒറ്റയടിക്ക് 500 മുതല്‍ 2000 രൂപ വരെ വര്‍ധന ആവശ്യപ്പെട്ടതും ഇരുട്ടടിയായി. കേന്ദ്ര നിയമം മുന്‍കാല പ്രാബല്യത്തേടെ ജില്ലയില്‍ നടപ്പാക്കിയതായി കഴിഞ്ഞ ഏഴിനാണ് ഉത്തരവായത്. ഫീസ് വര്‍ധിപ്പിച്ചതിനു ശേഷമുള്ള കാര്യങ്ങളേക്കുറിച്ച് ഓഫിസിലുളളവര്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. വിവിധ തരത്തിലാണ് പലരില്‍ നിന്നും ഫീസ് വാങ്ങിത്തുടങ്ങിയത്. ഇതേപ്പറ്റി തര്‍ക്കമുണ്ടായപ്പോള്‍ അധികൃതര്‍ക്ക് കൃത്യമായ മറുപടി നല്‍കാനുമായില്ല. കാഞ്ഞിരങ്ങാട്ടെ ടെസ്റ്റ് ഗൗണ്ടില്‍ കാത്തുനിന്ന അപേക്ഷകര്‍ക്ക് ഉച്ചയോടെയാണ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിച്ചത്. വര്‍ധിപ്പിച്ച ഫീസ് അടച്ചാല്‍ മാത്രമേ ടെസ്റ്റില്‍ പങ്കെടുപ്പിക്കൂ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഫീസ് വര്‍ധനവ് നടപ്പാക്കിയതെന്ന് കേരള ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
അതേസമയം തിരക്ക് പരിഗണിച്ച് ഇന്നലെ 1.30 വരെ അഞ്ച് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി തളിപ്പറമ്പ് ജോ. ആര്‍.ടി.ഒ പറഞ്ഞു. ആര്‍.ടി.ഒ സോഫ്റ്റ്‌വെയറില്‍ പുതിയ നിരക്കുകള്‍ അപ്‌ഡേറ്റാകുന്നതോടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുമെന്നും പരാതികള്‍ക്ക് പരിഹാരമാകുമെന്നും ജോ. ആര്‍.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."