നോട്ട് മാറ്റുന്നതിനിടെ ക്യൂനിന്ന് മരിച്ചവരുടെ കുടുംബത്തിന് കേരള സര്‍ക്കാര്‍ രണ്ടു ലക്ഷം നല്‍കും
തിരുവനന്തപുരം: നോട്ട് മാറ്റുന്നതിനിടെ ബാങ്കുകള്‍ക്ക് മുന്പില് ക്യൂനിന്ന്് കുഴഞ്ഞു വീണു മരിച്ചവരുടെ കുടുംബത്തിന് കേരള സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ആഭ്യന്തര വകുപ്പില്‍ പൊലിസ് കോണ്‍സ്റ്റബിള്‍,ഡ്രൈവര്‍മാര്‍ എന്നിവരുടെ 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കേരളപ്പിറവിക്കു ശേഷം ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60ാം വാര്ഷികാഘോഷത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി എ.സി മൊയ്തീനെ മന്ത്രിസഭ ചുമതലപ്പെടുത്തി. 10 കോടി രൂപ വരെ ചെലവ് വരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കാന്‍ വകുപ്പുതല കര്മസമിതികളെയും 10 കോടിക്കു മുകളില്‍ ചെലവ് വരുന്നതിന്റെ ഭരണാനുമതിക്കായി പ്രത്യേക കര്‍മസമിതിയേയും യോഗത്തില്‍ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."