കാസര്‍കോട്ട് ഡി.വൈ.എഫ്.ഐ- ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ കേസില്‍ അനുകൂല വിധിയുണ്ടായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തില്‍ സംഘര്‍ഷം. പ്രകടനത്തിനു സമീപത്തുകൂടെ ബി.ജെ.പി പ്രവര്‍ത്തകനായ ഭരതന്‍ ഓട്ടോ റിക്ഷ ഓടിച്ചുപോകുമ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദിച്ചതാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.
ഇതിനു പിന്നാലെ ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റും വ്യാപാരിയുമായ വാമന ആചാരിയുടെ മാരുതി കാര്‍ അഗ്‌നിക്കിരയാക്കുകയും അദ്ദേഹത്തിന്റെ കട തകര്‍ക്കുകയും ചെയ്തു. ഇന്നു വൈകുന്നേരം ഏഴോടെയാണ് സംഭവം.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബോവിക്കാനത്ത് നടത്തിയ പ്രകടനത്തിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായും അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായുമാണ് അക്രമത്തിനു കാരണമായതെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
വിവരമറിഞ്ഞ് ആദൂര്‍ പൊലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുമ്പോഴേക്കും കാര്‍ പൂര്‍ണമായും
കത്തിനശിച്ചിരുന്നു. ബൈക്കിലൂടെ പോവുകയായിരുന്ന യുവാക്കളെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വടി കൊണ്ടടിച്ചതായും പറയുന്നു.
ഇതില്‍ പരുക്കേറ്റവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."