നോട്ടു നിരോധനം: കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് മന്‍മോഹന്‍ വീണ്ടും; വരാനിരിക്കുന്നത് വലിയ ദുരന്തം
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വീണ്ടും.
നോട്ടുനിരോധനത്തിന്റെ അനന്തരഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെന്നു മന്‍മോഹന്‍ പറഞ്ഞു.
ഉയര്‍ന്നമൂല്യമുള്ള കറന്‍സി നോട്ടുകള്‍ നിരോധിച്ചത് രാജ്യത്തെ മുറിപ്പെടുത്തി. കാര്യങ്ങള്‍ മോശം അവസ്ഥയില്‍നിന്ന് ഏറ്റവും മോശം അവസ്ഥയിലേക്കു പോകുകയാണ്. വരാനിരിക്കുന്നത് വലിയ ദുരന്തമാണ്- മന്‍മോഹന്‍ പറഞ്ഞു.
നേരത്തെ പാര്‍ലിമെന്റില്‍ ഞാന്‍ ഇക്കാര്യം പറഞ്ഞതാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ നോട്ടുനിരോധനം ബാധിക്കും. ജിഡിപി വളര്‍ച്ചാ നിരക്കു 6.6 ആയി കുറഞ്ഞു.
മോദി പറയുന്നു അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ മാറ്റിമറിക്കാന്‍ പോകുകയാണെന്ന്. എന്നാല്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. നോട്ടു നിരോധനത്തിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് ഇനി ഉണ്ടാകുക. അദ്ദേഹത്തിന്റെ വാക്കുകള്‍ പൊള്ളയാണെന്നു നമ്മള്‍ ഇന്നു മനസിലാക്കുന്നു. ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്്‌നങ്ങള്‍ വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നില്‍ ഒന്നുമല്ലെന്നും മന്‍മോഹന്‍ പറഞ്ഞു.
നോട്ടുനിരോധനത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍.
മോദി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കണം. കോണ്‍ഗ്രസുകാര്‍ക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായെന്നും മന്‍മോഹന്‍ പറഞ്ഞു.
നോട്ടുനിരോധനം മൂലം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെ താഴോട്ടാക്കിയെന്നു മുന്‍ ധനമന്ത്രി പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."