അഫ്ഗാന്‍ താലിബാന് ഹൈബത്തുല്ല പുതിയ നേതാവ്
കാബൂള്‍: താലിബാന്‍ തലവന്‍ മുല്ലാ അക്തര്‍ മന്‍സൂര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച അഫ്ഗാന്‍ താലിബാന്‍ മൗലവി ഹൈബത്തുല്ല അഖുന്‍സാദയെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. അമേരിക്കന്‍ ആക്രമണത്തില്‍ പാകിസ്താനില്‍ മുല്ലാ മന്‍സൂര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. ശനിയാഴ്ച ബലൂചിസ്താനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇത് താലിബാന്‍ നിഷേധിച്ചിരുന്നു.
സിറാജുദ്ദീന്‍ ഹഖാനിയെയും മുല്ലാ യഅ്ഖൂബിനെയും ഉപാധ്യക്ഷന്‍മാരായും തെരെഞ്ഞെടുത്തുവെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി. മുല്ലാ മന്‍സൂര്‍ താലിബാന് നേതൃത്വം നല്‍കിയിരുന്ന സമയത്തെ ഉപാധ്യക്ഷനായിരുന്നു അഖുന്‍സാദ. താലിബാനിന്റെ ഉപദേശകനും ഫത്്‌വ നല്‍കുന്ന പണ്ഡിതനുമായിരുന്നു. ചുരുക്കം യാത്രകള്‍ മാത്രം നടത്തുന്ന അദ്ദേഹം അഫ്്ഗാനിസ്ഥാനില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. എതിരഭിപ്രായങ്ങളില്ലാതെയായിരുന്നു പുതിയ നേതാവിനെ തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു . ഹൈബത്തുല്ല താലിബാന്‍ കോടതികളിലെ ന്യായാധിപനായി പ്രവര്‍ത്തിച്ചിരുന്നു.
മുല്ലാ മന്‍സൂര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇത്തരത്തില്‍ അമേരിക്ക കൊലപ്പെടുത്ത ആദ്യ താലിബാന്‍ നേതാവാണ് ഇദ്ദേഹം. അമേരിക്ക ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം തങ്ങളുടെ പരമാധികാരത്തിലുള്ള കൈകടത്തലാണെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം സമാധാന ചര്‍ച്ചകളെ ദോഷകരമായി ബാധിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം ഇസ്‌ലാമാബാദിലെ അമേരിക്കന്‍ അംബാസഡറെ അറിയിച്ചിട്ടുണ്ടെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും സ്ഥിരീകരിച്ചിരുന്നു.
വ്യോമാക്രമണം നടന്നതിന്റെ സമീപത്ത് നിന്നും വാലി മുഹമ്മദ് എന്ന പേരിലുള്ള പാകിസ്താന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയിരുന്നു. ഇദ്ദേഹം മുല്ലാ മന്‍സൂറിന്റെ അടുത്തയാളാണെന്നാണ് കരുതപ്പെടുന്നത്. ഇയാള്‍ക്ക് ഇറാനിലേക്കുള്ള വിസയുണ്ടായിരുന്നു എന്നും പാകിസ്താന്‍ ഭരണകൂടം പറഞ്ഞു. താലിബാന്‍ അഫ്ഗാന്‍ സമാധാന നീക്കങ്ങള്‍ക്ക് മന്‍സൂര്‍ തടസമായിരുന്നുന്ന് യുഎസ്, അഫ്ഗാന്‍ സര്‍ക്കാരുകള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."