HOME
DETAILS

വിടവാങ്ങിയത് ഊര്‍ജസ്വലനായ സംഘാടകന്‍: അനുസ്മരണ സമ്മേളനം

  
backup
January 11 2017 | 22:01 PM

%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%a8

മലപ്പുറം: കോട്ടുമല ബാപ്പുമുസ്്‌ലിയാരുടെ വിയോഗത്തോടെ സമൂഹത്തിന് നഷ്ടമായത് ഊര്‍ജസ്വലതയുള്ള നേതാവിനെയാണെന്ന് ഖബറടക്കത്തിന് ശേഷം നടന്ന അനുസ്്മരണ സംഗമം അഭിപ്രായപ്പെട്ടു. സമസ്തയുടെ സംഘാടനത്തിലും സമുദായരംഗത്തും അദ്ദേഹത്തിന്റെ വിലമതിക്കാത്ത സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടും. കോട്ടുമല കോംപ്ലക്‌സില്‍ നടന്ന അനുസ്മരണ സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ.കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, കെ.ഹൈദര്‍ ഫൈസി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹജ്ജ് കമ്മിറ്റി സെക്രട്ടറി ടി.കെ അബ്ദുറഹ്മാന്‍, കെ.എ റഹ്മാന്‍ ഫൈസി, കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, സി.ച്ച് മഹ്മൂദ് സഅദി, എം.എ ചേളാരി, അഹ്മദ് തേര്‍ളായി, കാടാമ്പുഴ മൂസ ഹാജി, നിര്‍മാണ്‍ മുഹമ്മദലി ഹാജി, എ.വി അബൂബക്കര്‍ ഖാസിമി, സി.എച്ച് ത്വയ്യിബ് ഫൈസി പ്രസംഗിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

കണ്‍മറഞ്ഞത് 'സുപ്രഭാതം' കുടുംബനാഥന്‍

കോഴിക്കോട്: മികച്ച സംഘാടകനെയും ദീര്‍ഘദര്‍ശിയേയുമാണ് കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് 'സുപ്രഭാതം' പത്രാധിപസമിതി യോഗം അനുസ്മരിച്ചു. സുപ്രഭാതത്തിന്റെ പിറവിയിലും വളര്‍ച്ചയിലും നിസ്തുലവും അവിശ്രാന്തവുമായ പ്രവര്‍ത്തനങ്ങളാണ് ബാപ്പു മുസ്‌ലിയാര്‍ നടത്തിയത്. ഓരോ ജീവനക്കാരനോടും കുടുംബാംഗത്തെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍.
മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷനായി. അസോസിയേറ്റ് എഡിറ്റര്‍ പി.പി.മൂസ അനുശോചന പ്രമേയം അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍, കെ.ഗിരീഷ്‌കുമാര്‍, സുരേഷ് മമ്പള്ളി, ഇ.പി.മുഹമ്മദ്, ഹംസ ആലുങ്ങല്‍, കെ.ജംഷാദ്, സി.സജേഷ്, ഒ.രാജീവന്‍, എ.വിനീഷ്, മുജീബ് ഫൈസി പൂലോട്, മനു റഹ്മാന്‍, സബീല്‍ ബക്കര്‍, രഞ്ജിത്ത് തൃക്കുറ്റിശ്ശേരി, എം. വൈശാഖന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പൊതുസമൂഹത്തിന്റെ ആദരം

മലപ്പുറം: കോട്ടുമല ടി.എം ബാപ്പുമുസ്്‌ലിയാര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത് കക്ഷി,രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരുടെ നീണ്ട നിര. സംഘടനാ പ്രവര്‍ത്തകരുടേയും നേതാക്കളുടേയും ബാപ്പുമുസ്്‌ലിയാരെ സ്‌നേഹിക്കുന്നവരുടെയും നിലയ്ക്കാത്ത പ്രവാഹമായിരുന്നു കോട്ടുമല കോംപ്ലക്‌സിലേക്ക്.
പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, സി.എസ്.കെ.തങ്ങള്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, ചെമ്പുലങ്ങാട് സി.പി.മുഹമ്മദ് കുട്ടി മുസ്്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കാസര്‍കോട്, മാണിയൂര്‍ അഹ്്മദ് മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ഖാസിം മുസ്‌ലിയാര്‍ കുമ്പള, എ.മരക്കാര്‍ ഫൈസി, ടി.പി ഇപ്പ മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദവി, ഉമര്‍ ഫൈസി മുക്കം, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, പൊന്നുരുന്തി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, ചെമ്പുലങ്ങാടി സി.പി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, സമസ്തയുടെയും കീഴ്ഘടകങ്ങളുടേയും സംസ്ഥാന, ജില്ലാ നേതാക്കള്‍, എം.എല്‍.എമാരായ സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, പി അബ്ദുല്‍ ഹമീദ് ,എം. ഉമര്‍, ടി.എ.അഹമ്മദ് കബീര്‍ , എന്‍.ശംസുദ്ദീന്‍, പി.ടി.എ.റഹീം, കെ.വി അബ്ദുല്‍ ഖാദര്‍, വി അബ്ദുറഹ്മാന്‍,മഞ്ഞളാംകുഴി അലി, ടി.വി ഇബ്‌റാഹിം ,പാറക്കല്‍ അബ്ദുല്ല, എ.പി അനില്‍കുമാര്‍ , വി.കെ.ഇബ്‌റാഹിം കുഞ്ഞ്,പി.കെ.അബ്ദുറബ്ബ്, കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ.കെ.അബ്ദുല്‍ ബശീര്‍, കെ.സുരേന്ദ്രന്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍, സുപ്രഭാതം ഡയറക്ടര്‍മാരായ മെട്രോ മുഹമ്മദ് ഹാജി, സഫാരി സൈനുല്‍ ആബിദ്,എ.വി. അബൂബക്കര്‍ ഖാസിമി(ഖത്തര്‍) തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിക്കാനെത്തിയവരില്‍ ഉള്‍പ്പെടുന്നു.


സമുദായത്തിനും സംഘടനക്കും കനത്ത നഷ്ടം: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

ന്യൂഡല്‍ഹി: കോട്ടുമല ബാപ്പുമുസ്്‌ലിയാരുടെ നിര്യാണം സമുദായത്തിനും സമസ്തക്കും കനത്ത നഷ്ടമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ലോക്ജനശക്തി പാര്‍ട്ടി നേതാവും എം.പിയുമായ ചൗധരി മെഹ്ബൂബ് അലി കൈസര്‍ പറഞ്ഞു.
ലോക്ജനശക്തി പാര്‍ട്ടി കേരളഘടകം പ്രസിഡന്റ് എം. മെഹബൂബും അനുസ്്മരിച്ചു.

അന്ത്യനിദ്ര ഗുരുശ്രേഷ്ഠരുടെ ചാരത്ത്

മലപ്പുറം: ഗുരുവര്യരും വഴികാട്ടികളുമായ മൂന്നു മഹാരഥന്‍മാരുടെ ചാരത്താണ് കോട്ടുമല ടി.എം ബാപ്പുമുസ്്‌ലിയാരുടെ അന്ത്യനിദ്ര. കാളമ്പാടി ജുമാമസ്ജിദിനോട് ചേര്‍ന്ന് പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടേയും പിതാമഹനും സമസ്ത സ്ഥാപകനേതാവും സൂഫീവര്യനുമായ മൗലാനാ അബ്ദുല്‍ അലി കോമു മുസ്‌ലിയാരുടെയും കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടേയും ഖബറുകള്‍ക്കു സാമീപ്യമാണ് ബാപ്പു മുസ്‌ലിയാര്‍ക്ക് ഖബറൊരുക്കിയത്. ഗുരുവര്യരുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ച പകര്‍ന്ന ബാപ്പുമുസ്്‌ലിയാര്‍ക്ക് മഹാരഥന്മാരുടെ ചാരത്തു ഇനി അന്ത്യനിദ്ര.
പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ തണലിലാണ് ബാപ്പു മുസ്‌ലിയാര്‍ കര്‍മരംഗത്തേക്ക് കടന്നുവന്നത്. പിതാമഹനും ഉപ്പയുടെ ഗുരുനാഥനുമായ അബ്ദുല്‍ അലി മുസ്‌ലിയാരുടെ സൂഫീജീവിതത്തിലെ ആത്മീയപാഠങ്ങള്‍ ഉപ്പയില്‍ നിന്നും നേരിട്ടു പഠിച്ചുള്ള ബാല്യം.
പനയത്തില്‍ പള്ളിയിലും ജാമിഅ നൂരിയ്യയിലും ഉപ്പയുടെ കൈപിടിച്ചു വളര്‍ന്ന ധന്യതയാണ് ബാപ്പു മുസ്‌ലിയാരുടെ ജീവിതം.
ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മരുമകനാകാനും ഭാഗ്യം അദ്ദേഹത്തെ തുണച്ചു.
കര്‍മ ചൈതന്യത്തിന്റെ പുരുഷായുസ് സമര്‍പ്പിച്ചാണ് രണ്ടാം കോട്ടുമലയും ചരിത്രഭാഗമാവുന്നത്. പാരമ്പര്യ ചരിത്രത്തിന്റെ സ്മരണ പകര്‍ന്നു മൂന്നു ശ്രേഷ്ഠ വഴികാട്ടികളോടൊന്നിച്ചു കാളമ്പാടി ജുമാ മസ്ജിദിന്റെ ചാരത്താണ് ഇനി ഉസ്താദിന്റെ അന്ത്യനിദ്ര.

മലപ്പുറം: ഗുരുവര്യരും വഴികാട്ടികളുമായ മൂന്നു മഹാരഥന്‍മാരുടെ ചാരത്താണ് കോട്ടുമല ടി.എം ബാപ്പുമുസ്്‌ലിയാരുടെ അന്ത്യനിദ്ര. കാളമ്പാടി ജുമാമസ്ജിദിനോട് ചേര്‍ന്ന് പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടേയും പിതാമഹനും സമസ്ത സ്ഥാപകനേതാവും സൂഫീവര്യനുമായ മൗലാനാ അബ്ദുല്‍ അലി കോമു മുസ്‌ലിയാരുടെയും കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടേയും ഖബറുകള്‍ക്കു സാമീപ്യമാണ് ബാപ്പു മുസ്‌ലിയാര്‍ക്ക് ഖബറൊരുക്കിയത്. ഗുരുവര്യരുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ച പകര്‍ന്ന ബാപ്പുമുസ്്‌ലിയാര്‍ക്ക് മഹാരഥന്മാരുടെ ചാരത്തു ഇനി അന്ത്യനിദ്ര.
പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ തണലിലാണ് ബാപ്പു മുസ്‌ലിയാര്‍ കര്‍മരംഗത്തേക്ക് കടന്നുവന്നത്. പിതാമഹനും ഉപ്പയുടെ ഗുരുനാഥനുമായ അബ്ദുല്‍ അലി മുസ്‌ലിയാരുടെ സൂഫീജീവിതത്തിലെ ആത്മീയപാഠങ്ങള്‍ ഉപ്പയില്‍ നിന്നും നേരിട്ടു പഠിച്ചുള്ള ബാല്യം.
പനയത്തില്‍ പള്ളിയിലും ജാമിഅ നൂരിയ്യയിലും ഉപ്പയുടെ കൈപിടിച്ചു വളര്‍ന്ന ധന്യതയാണ് ബാപ്പു മുസ്‌ലിയാരുടെ ജീവിതം.
ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മരുമകനാകാനും ഭാഗ്യം അദ്ദേഹത്തെ തുണച്ചു.
കര്‍മ ചൈതന്യത്തിന്റെ പുരുഷായുസ് സമര്‍പ്പിച്ചാണ് രണ്ടാം കോട്ടുമലയും ചരിത്രഭാഗമാവുന്നത്. പാരമ്പര്യ ചരിത്രത്തിന്റെ സ്മരണ പകര്‍ന്നു മൂന്നു ശ്രേഷ്ഠ വഴികാട്ടികളോടൊന്നിച്ചു കാളമ്പാടി ജുമാ മസ്ജിദിന്റെ ചാരത്താണ് ഇനി ഉസ്താദിന്റെ അന്ത്യനിദ്ര.

ഗള്‍ഫില്‍ മയ്യിത്ത് നിസ്്കാരവും അനുശോചന യോഗങ്ങളും

മനാമ: ബാപ്പു മുസ്്‌ലിയാരുടെ വിയോഗത്തില്‍ പ്രവാസി സമൂഹവും അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈനില്‍ മയ്യിത്ത് നിസ്്കാരവും പ്രാര്‍ഥനയും ഇന്ന് രാത്രി 9.30 ന് മനാമയിലെ സമസ്ത ആസ്ഥാനത്ത് നടക്കും. സമസ്ത ബഹ്‌റൈന്‍ നേതാക്കള്‍ അനുശോചിച്ചു. യോഗത്തില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍, സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി സംസാരിച്ചു. മനാമയിലെ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി.
ബാപ്പു മുസ്‌ലിയാരുടെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഖത്തറില്‍ പറഞ്ഞു. കേരള ഇസ്‌ലാമിക് സെന്റര്‍, ഖത്തര്‍ കെ.എം.സി.സി, കടമേരി റഹ്്മാനിയ അറബിക് കോളജ് ഖത്തര്‍ കമ്മിറ്റി, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹിലാലിലെ കെ.എം.സി.സി ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി സെക്രട്ടറി സലീം നാലകത്ത്, കെ.ഐ.സി വൈസ് പ്രസിഡന്റ് മുഹമ്മദലി ഖാസിമി, സെക്രട്ടറി ഇസ്മാഈല്‍ ഹുദവി, കടമേരി റഹ്്മാനിയ അറബിക് കോളജ് ഖത്തര്‍ കമ്മിറ്റി പ്രസിഡന്റ് പുത്തലത്ത് അഹ്മദ്, ഹുസൈന്‍ റഹ്്മാനി സംസാരിച്ചു. മയ്യിത്ത് നിസ്‌കാരത്തിന് സാബിക്ക് അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
ദോഹയിലെ കെ.എം.സി.സി ആസ്ഥാനത്തു നടന്ന മയ്യിത്ത് നിസ്‌കാരത്തിന് താബിത് അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പ്രസംഗിച്ചു.
ഖത്തറിലെ ഇന്ത്യന്‍ മുസ്്‌ലിം കള്‍ച്ചറല്‍ സെന്റര്‍ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. ഐ.എം സി.സി നേതാക്കളായ ഇല്യാസ് മടനൂര്‍, എം.എം മൗലവി, ബഷീര്‍ നദി, റഷീദ് കാസര്‍ക്കോട്, മുനീര്‍ മേപ്പയ്യൂര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  13 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  13 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  13 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  13 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  13 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  13 days ago
No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  13 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  13 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  13 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  13 days ago