HOME
DETAILS

കോംഗോ പൗരന്റെ മരണം: കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു

  
backup
May 25 2016 | 18:05 PM

%e0%b4%95%e0%b5%8b%e0%b4%82%e0%b4%97%e0%b5%8b-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6

ന്യൂഡല്‍ഹി: കോംഗോ യുവാവ് ഡല്‍ഹിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. ഇന്ത്യയില്‍ ആഫ്രിക്കക്കാര്‍ക്കെതിരേ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ആഫ്രിക്കന്‍ ദിനാഘോഷം ആഫ്രിക്കന്‍ നയതന്ത്ര തലവന്‍മാരുടെ സംഘം ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
നയതന്ത്ര പ്രതിനിധികളോട് സംസാരിക്കാനും അവരുടെ ആശങ്ക പരിഹരിക്കാനും വിദേശകാര്യ സഹമന്ത്രി വി.കെ സിങിനെ ചുമതലപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
രാജ്യത്തെ ആഫ്രിക്കന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സുഷമ വ്യക്തമാക്കി.
രാജ്യത്തെ നഗരങ്ങളില്‍ പഠിക്കുന്ന ആഫ്രിക്കന്‍ വിദ്യാര്‍ഥികളുമായി വി.കെ സിങ് കൂടിക്കാഴ്ച നടത്തും. അവരുടെ സുരക്ഷ സംബന്ധിച്ച ഉറപ്പുകള്‍ നല്‍കുമെന്നും സുഷമ അറിയിച്ചു. വെള്ളിയാഴ്ച മസോണ്ട കേതാഡ ഒലീവിയര്‍ എന്ന 29 കാരനെയാണ് ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ മൂന്നംഗസംഘം കൊലപ്പെടുത്തിയത്. വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഇതില്‍ രണ്ടുപേര്‍ അറസ്റ്റിലായി.
ഇതേത്തുടര്‍ന്ന് ആഫ്രിക്കന്‍ നയതന്ത്ര തലവന്‍മാര്‍ യോഗം ചേരുകയും പ്രസ്താവന പുറപ്പെടുവിക്കുകയുമായിരുന്നു. ഇന്ത്യയിലേക്ക് പഠനത്തിനായി വിദ്യാര്‍ഥികളെ അയയ്ക്കരുതെന്ന് ആഫ്രിക്കന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്ന് നയതന്ത്ര തലവന്‍മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയിലെ ആഫ്രിക്കന്‍ വംശജര്‍ക്കെതിരേ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുന്നു. ഇതിനെതിരേ ശക്തമായ നടപടി വേണമെന്നും ഇന്ത്യയിലെ ഇരിട്ടീരിയ അംബാസഡര്‍ അലിം സെഹാഗെ വോഡ്മറിയം പറഞ്ഞു.
ഇന്ത്യയിലെ സാഹചര്യങ്ങള്‍ ആഫ്രിക്കക്കാര്‍ക്ക് ഭയമുണ്ടാക്കുന്നതാണ്. തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താതെ വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് പഠനത്തിന് അയയ്ക്കരുതെന്ന് ആവശ്യപ്പെടുകയല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ വേറെ വഴിയില്ല. രാജ്യത്തെ വംശീയതയും ആഫ്രിക്കന്‍ പേടിയും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അംബാസഡര്‍ ആവശ്യപ്പെട്ടു. ഇന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ സംഘടിപ്പിക്കുന്ന ആഫ്രിക്കന്‍ ദിനാഘോഷം ബഹിഷ്‌കരിക്കാനും യോഗം തീരുമാനിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് സുഷമാ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. കോംഗോ യുവാവ് കൊല്ലപ്പെട്ടപ്പോള്‍ തന്നെ ശക്തമായ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടതാണ്. പ്രാദേശിക ഗുണ്ടകളുടെ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഇത് നിര്‍ഭാഗ്യകരമാണ്്. കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പാക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയതായും സുഷമ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  21 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  26 minutes ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 hours ago