HOME
DETAILS

സ്വത്ത് സമ്പാദന കേസില്‍ നടപടി; ജിഷ്ണു കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

  
backup
January 11 2017 | 22:01 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. കേസന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് റൂറല്‍ ക്രൈംഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫന്റെ നിയമനം ഡി.ജി.പി റദ്ദാക്കിയത്. പകരം ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന് ചുമതല നല്‍കി.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബിജു കെ സ്റ്റീഫനെതിരെ വിജിലന്‍സ് കഴിഞ്ഞ മാസം കേസെടുത്തിരുന്നു. ഈ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയനുസരിച്ച് ഡിസംബര്‍ 21ന് മുഖ്യമന്ത്രി സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവുമിട്ടു. ആഭ്യന്തര വകുപ്പില്‍ നിന്ന് ഉത്തരവിറങ്ങിയിരുന്നില്ല. ഇതിന്റെ മറവിലാണ് ജിഷ്ണു കേസിന്റെ അന്വേഷണം ബിജു കെ സ്റ്റീഫന് നല്‍കി റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇന്നലെ രാത്രി ബിജു കെ സ്റ്റീഫിനെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി.
അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചതിന് തൊട്ടുപിന്നാലെ ബിജു കെ സ്റ്റീഫന്‍ നെഹ്‌റു കോളജിലെത്തി അന്വേഷണമാരംഭിച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ നിയമനം വിവാദമായതോടെ മണിക്കൂറുകള്‍ക്കകം തന്നെ കേസിന്റെ ചുമതലയില്‍ നിന്ന് ഇയാളെ മാറ്റി ഇരിങ്ങാലക്കുട എ.എസ്.പിക്ക് കേസ് കൈമാറുകയായിരുന്നു. അതിനിടെ, വിജിലന്‍സ് കേസില്‍ പ്രതിയായ ബിജുവിനെ സംരക്ഷിച്ചെടുക്കുന്നതിനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ട്. ഇതിനായി വന്‍സമ്മര്‍ദമാണ് ആഭ്യന്തരവകുപ്പിനുള്ളത്. സസ്‌പെന്‍ഷന്‍ ഉത്തരവ് വൈകിച്ചതിന് കാരണമിതാണ്.
പുതിയ അന്വേഷണ സംഘത്തില്‍ ക്രൈംബ്രാഞ്ച് എസ്.ഐ പി.കെ പദ്മരാജന്‍, പഴയന്നൂര്‍ അഡീഷണല്‍ എസ്.ഐ ടി.കെ ശശിധരന്‍, വനിതാ സെല്‍ വനിത എ.എസ്.ഐ ഉദയചന്ദ്രിക എന്നിവരും അംഗങ്ങളാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.അന്വേഷണപുരോഗതി സംബന്ധിച്ച് ദ്വൈവാര റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐ.ജിക്ക് നല്‍കണമെന്നും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago