കേന്ദ്ര കമ്മിറ്റി തീരുമാനം എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും ബാധകം: കോടിയേരി
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിലനിന്ന തര്‍ക്കങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര കമ്മിറ്റി വി.എസിനെതിരേ നടപടി പ്രഖ്യാപിച്ചതോടെ ആ അധ്യായം അവസാനിച്ചു. ഇനി പുതിയ അധ്യായമാണ്. അത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുതകുന്നതാണ്. ഇ.പി ജയരാജനും പി.കെ ശ്രീമതിയുമായി ബന്ധപ്പെട്ട ബന്ധുനിയമന ആരോപണം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്ത് കേന്ദ്രകമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും.
ബന്ധുനിയമനം അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചെന്ന വാര്‍ത്ത ശരിയല്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വി.എസിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാക്കാന്‍ കേന്ദ്രകമ്മിറ്റി എടുത്ത തീരുമാനം എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും ബാധകമാണ്.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് പിന്നില്‍ കേന്ദ്രത്തിന്റെ കോര്‍പ്പറേറ്റ് നയമാണെന്ന് കോടിയേരി പറഞ്ഞു. ഇതിനെതിരേ ജനുവരി 25ന് 14 ജില്ലാകേന്ദ്രങ്ങളിലും നരേന്ദ്രമോദിയെ പരസ്യ വിചാരണ ചെയ്യും.
കേരളത്തിന്റെ റേഷന്‍ സമ്പ്രദായം തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണം. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍ പൊതുജന കൂട്ടായ്മ നടത്തും. 2000 കേന്ദ്രങ്ങളില്‍ ജനസദസുകള്‍ സംഘടിപ്പിക്കും. ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ചെ ഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന ആര്‍.എസ്.എസ് നിര്‍ദേശം തള്ളിക്കളയുന്നതായി കോടിയേരി പറഞ്ഞു.
ആര്‍.എസ്.എസിന്റെ നിര്‍ദേശപ്രകാരം ഇവിടെ ഒന്നും ചെയ്യാന്‍ സി.പി.എം ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. സാംസ്‌കാരിക ഫാസിസം കേരളത്തില്‍ അനുവദിക്കില്ല. കേരളത്തില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസിന്റെ നീക്കം. അതിന്റെ ഭാഗമായാണ് കമലിനും എം.ടിക്കുമെതിരായ നീക്കം. മത ഐക്യം നിലനില്‍ക്കുന്ന കേരളത്തില്‍ വര്‍ഗീയവിഷം ചീറ്റുന്ന പ്രചാരണം അഴിച്ചുവിടുന്നതിനെതിരേ ശക്തമായ പ്രതിരോധമുയര്‍ത്താന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."