ആദ്യ മന്ത്രിസഭയുടെ 60ാം വാര്‍ഷികം: നിര്‍ദേശങ്ങള്‍ നല്‍കാന്‍ മന്ത്രിസഭാ ഉപസമിതി
തിരുവനന്തപുരം: കേരളപ്പിറവിക്കുശേഷം അധികാരത്തില്‍വന്ന ആദ്യ മന്ത്രിസഭയുടെ 60ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ എ.കെ ബാലന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ ശശീന്ദ്രന്‍, അഡ്വ. മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.
2017- 18 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള വകുപ്പുതല വര്‍ക്കിങ് ഗ്രൂപ്പിന്റെ അധികാരപരിധി നിലവിലുളള അഞ്ചു കോടി രൂപയില്‍ നിന്ന് 10 കോടി രൂപയായി ഉയര്‍ത്തി.
10 കോടി രൂപ വരെ ചെലവു വരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് വകുപ്പുതല കര്‍മസമിതികളെയും 10 കോടി രൂപയ്ക്കു മുകളില്‍ ചെലവു വരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ പ്രത്യേക കര്‍മസമിതിയെയും ചുമതലപ്പെടുത്തി. അട്ടക്കുളങ്ങര ഗവണ്‍മെന്റ് സെന്‍ട്രല്‍ ഹൈസ്‌കൂളിന്റെ കൈവശമുള്ള ഭൂമിയില്‍ ട്രിഡ മുഖേന ബസ്‌ബേ, ഷോപ്പിങ് കോംപ്ലക്‌സ് എന്നിവ നിര്‍മിക്കുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഉത്തരവ് റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."