ഗാന്ധി കുടുംബത്തോടു കൂറു പുലര്‍ത്തണമെന്ന് എം.എല്‍.എമാരില്‍ നിന്ന് എഴുതിവാങ്ങി
കൊല്‍ക്കത്ത: ഗാന്ധി കുടുംബത്തോടു കൂറു പുലര്‍ത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോടും മകനും ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിയോടും നിരുപാധിക കൂറ് പുലര്‍ത്തുന്നുവെന്നു ശപഥം ചെയ്യുന്നതായി എഴുതിയ 100 രൂപയുടെ സ്റ്റാംപ് പേപ്പറില്‍ എം.എല്‍.എമാര്‍ ഒപ്പിടാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു.
രണ്ടു പേജുള്ള സ്റ്റാംപ് പേപ്പറിലാണ് വിജയിച്ച അംഗങ്ങളോടു ഒപ്പിടാന്‍ നിര്‍ദേശിച്ചത്. എം.എല്‍.എ എന്ന നിലയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരേ അഭിപ്രായങ്ങള്‍ പറയില്ലെന്നും പേപ്പറില്‍ പറയുന്നു.
ഇക്കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്നും അല്ലെങ്കില്‍ പാര്‍ട്ടിയെടുക്കുന്ന ഏതു നടപടിക്കും വിധേയനായിക്കൊള്ളാമെന്നും കുറിപ്പിലുണ്ട്.
തന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന വാചകവും കുറിപ്പിന്റെ അവസാനം എഴുതി ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."