സംസ്ഥാന സ്‌കൂള്‍ കലോത്സവം: കലയ്ക്ക് മാര്‍ക്കിടാന്‍ സ്ഥിരം വിധി നിര്‍ണയക്കാരുണ്ടാവില്ല
കോഴിക്കോട്:കണ്ണൂരിലെ കലോത്സവം കലയുടേത് മാത്രമാകാന്‍ പഴുതടച്ച നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. പഴി കേള്‍ക്കേണ്ടി വരുന്ന വിധി നിര്‍ണയത്തിന്റെ പരാതി ഒഴിവാക്കാന്‍ കരുതലോടെയാണ് സംഘാടകര്‍ കലാമേളക്ക് കൊടി ഉയര്‍ത്തുക. മൂന്നു വര്‍ഷം വിധി നിര്‍ണയപാനലില്‍ ഉണ്ടായിരുന്നവരെയും ജില്ലാ കലോത്സവത്തില്‍ വിധി നിര്‍ണയിച്ചവരേയും പൂര്‍ണമായും ഒഴിവാക്കിയുള്ള പാനലായിരിക്കും ഇവിടെ കലയുടെ മാര്‍ക്കിടുക. ഒപ്പം ശക്തമായ ജഡ്ജിങ് പാനലായിരിക്കും എത്തുക.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കലാ-സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിന്നും അതാത് രംഗങ്ങളില്‍ പ്രാവിണ്യം തെളിയിച്ചവരെയായിരിക്കും വിധി നിര്‍ണയിക്കാന്‍ എത്തിക്കുക.
ജഡ്ജായി പരിഗണിക്കപ്പെടുന്നവരുടെ പരിചയത്തിലുള്ള ആരും തന്നെ മത്സര ഇനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍'സുപ്രഭാത'ത്തോടു പറഞ്ഞു. പരിശോധനയില്‍ അങ്ങനെയാരെങ്കിലും ഉണ്ടെന്ന് വ്യക്തമായാല്‍ അവരെ മാറ്റാന്‍ നടപടിയുണ്ടാവുമെന്നും ഡി.പി.ഐ പറഞ്ഞു.
ആക്ഷേപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടവരാതെയുള്ള കലോത്സവ ദിനങ്ങളാണ് 57 ാമത് സ്‌കൂള്‍ കലോത്സവത്തനായി തയാറെടുക്കുമ്പോള്‍ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ കലയുടെ അവിസ്മരണീയമായ ഏഴു നാളുകളായിരിക്കും ആസ്വാദകര്‍ക്കും സ്വന്തമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."