HOME
DETAILS

ഭരണരംഗത്ത് സിവില്‍വാര്‍

  
backup
January 11 2017 | 23:01 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

മുഖ്യമന്ത്രി കണ്ണുരുട്ടി പേടിപ്പിച്ചിരുത്തിയെന്നു കൊട്ടിഘോഷിച്ച ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സത്യത്തില്‍ പേടിച്ചിട്ടില്ലെന്നാണു മുഖ്യമന്ത്രിയുമായുള്ള അവരുടെ കൂടിക്കാഴ്ചയ്ക്കുശേഷമുള്ള സംഭവവികാസങ്ങളില്‍നിന്നു മനസിലാകുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികാരബുദ്ധിയോടെ ചില ഐ.എ.എസ് ഉദ്യോഗസ്ഥരെ വേട്ടയാടുന്നുവെന്ന പരാതി പുകയാന്‍ തുടങ്ങിയിട്ടു നാളുകളായി. വ്യവസായവകുപ്പിലെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട കേസില്‍ അഡിഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ വിജിലന്‍സ് മൂന്നാംപ്രതിയാക്കിയതാണ് ഐ.എ.എസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.
ജേക്കബ് തോമസിനോട് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന അമര്‍ഷം പോള്‍ ആന്റണി സംഭവത്തോടെ മൂര്‍ധന്യത്തിലെത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതിഷേധസൂചകമായി ഒരു ദിവസത്തെ കൂട്ടഅവധിയെടുക്കാന്‍ അവര്‍ തീരുമാനിച്ചത്. തീരുമാനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കളമൊരുക്കുകയായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ശൗര്യം ഉദ്യോഗസ്ഥര്‍ക്കുമേല്‍ പ്രയോഗിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി വിജയാനന്ദനെ ജൂനിയര്‍ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വച്ച് അപമാനിക്കുംവിധം മുഖ്യമന്ത്രി സംസാരിച്ചുവെന്ന പരാതിവരെ ഉയര്‍ന്നു. അസ്ഥാനത്തുള്ള മുഖ്യമന്ത്രിയുടെ രോഷപ്രകടനം സംയമനം പാലിച്ച ഉദ്യോഗസ്ഥരെപ്പോലും അസ്വസ്ഥരാക്കിയിരിക്കുകയാണ്.
ഉദ്യോഗസ്ഥരെ വിരട്ടി നിലക്കുനിര്‍ത്തിയെന്നാണു ഭരണകൂടം ഊറ്റംകൊള്ളുന്നതെങ്കില്‍ ആ ധാരണ തെറ്റിയെന്നാണു മനസിലാകുന്നത്. മാത്രവുമല്ല, വരുംനാളുകളില്‍ ഭരണസ്തംഭനം പ്രതീക്ഷിക്കേണ്ടിയുമിരിക്കുന്നു. ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണമേര്‍പ്പെടുത്തിയതോടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. പൊതുഭരണത്തിന്റെയും അതുവഴി പൊതുജീവിതത്തിന്റെയും സ്ഥിരാകേന്ദ്രമാണു സെക്രട്ടേറിയറ്റ്. അതു നിശ്ചലമാകുമ്പോള്‍ ജനജീവിതത്തെ സാരമായി ബാധിക്കും.
ജീവനക്കാര്‍ മെല്ലെപ്പോക്കു സമരത്തിലേര്‍പ്പെടുകയാണെന്ന സൂചന ആറുമാസം പ്രായമായ ഇടതുപക്ഷ സര്‍ക്കാരിനു ശുഭകരമല്ല. മുഖ്യമന്ത്രി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രകടിപ്പിച്ച ശൗര്യത്തിന്റെ ഒരംശം തോന്നിയപോലെ യു.എ.പി.എ പ്രയോഗിക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കുനേരെ പ്രയോഗിച്ചിരുന്നെങ്കില്‍ പൊതുസമൂഹത്തിന് ഏറെ സ്വീകാര്യവും ആശ്വാസവുമാകുമായിരുന്നു.
ഇടതുപക്ഷം തെരഞ്ഞെടുപ്പുവേളയില്‍ ഉയര്‍ത്തിയ 'വിടപറയുക വര്‍ഗീയതയോട്, അണിചേരുക മതനിരപേക്ഷതക്കൊപ്പം' എന്ന മുദ്രാവാക്യത്തില്‍ ആത്മാര്‍ഥതയുണ്ടെന്നു കരുതിയ സമൂഹത്തിനു പിഴച്ചു. ദേശീയഗാനാലാപനത്തിന്റെ പേരില്‍ കേരളത്തില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാനിറങ്ങിയ സംഘ്പരിവാറിനെതിരേ ചെറുവിരല്‍പോലും അനക്കാത്ത പൊലിസുദ്യോഗസ്ഥരെ കയറൂരിവിടുകയാണു ചെയ്തത്. നിരപരാധികളും മനുഷ്യാവകാശപ്രവര്‍ത്തകരും ആദിവാസികളുമായ പാവങ്ങള്‍ക്കുനേരെ യു.എ.പി.എ ചുമത്തി കേസെടുത്തുകൊണ്ടിരിക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ യുവമോര്‍ച്ച നല്‍കുന്ന പരാതിക്കനുസരിച്ചാണു നടപടികളുമായി ഇറങ്ങിത്തിരിക്കുന്നത്.
സി.പി.എമ്മിന്റെ സഹയാത്രികരായ സാഹിത്യസാംസ്‌കാരിക നേതാക്കള്‍പോലും ബി.ജെ.പി നേതാക്കളില്‍നിന്നു വിഷലിപ്തവും വര്‍ഗീയവുമായ അസഭ്യവര്‍ഷങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ അവിടെയായിരുന്നു മുഖ്യമന്ത്രി ശൗര്യം പ്രകടിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇതുവരെ ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഒരു പെറ്റിക്കേസ് പോലും ചാര്‍ജ്ജു ചെയ്യപ്പെട്ടിട്ടില്ല. മതനിരപേക്ഷതയ്‌ക്കൊപ്പം നീങ്ങാന്‍ ആഹ്വാനംചെയ്ത പാര്‍ട്ടിയുടെ സമുന്നത നേതാവില്‍നിന്ന് ഇതല്ലല്ലോ മതേതരസമൂഹം പ്രതീക്ഷിച്ചത്.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചാര്‍ജ്ജെടുത്തതിനുശേഷം എടുത്ത കേസുകളൊന്നും പൂര്‍ത്തിയായിട്ടില്ല. ചുവന്ന കാര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പോക്കറ്റിലാണ്. ഭരണരംഗം കലുഷിതമാണ്. നിയമനിര്‍മാണസഭയുടെയും ഭരണകൂടത്തിന്റെയും തീരുമാനം നടപ്പാക്കേണ്ടത് എക്‌സിക്യൂട്ടീവിന്റെ ഭാഗമായ ഉദ്യോഗസ്ഥരാണ്. അവര്‍ മെല്ലെപ്പോക്കു സമരം നടത്തുമ്പോള്‍ ഭരണചക്രമാണു നിശ്ചലമാവുക. ചീഫ് സെക്രട്ടറിക്ക് എതിരേവരെ വിജിലന്‍സില്‍ പരാതി വന്നിരിക്കുന്നു.
ഇത്തരമൊരവസ്ഥയില്‍ ഭരണസിരാകേന്ദ്രം നിശ്ചലമാകുമെന്നതിനു സംശയമില്ല. മൊട്ടുസൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ടെടുക്കേണ്ട പരുവത്തിലെത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുതന്നെയാണ്. മാര്‍ച്ച് മൂന്നിനു സംസ്ഥാന ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്. അതിനു മുന്നൊരുക്കം നടത്തേണ്ട ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ നിഷ്‌ക്രിയരായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  9 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  9 days ago