നല്ല നാളുകള്‍ക്ക് കോണ്‍ഗ്രസ് അധികാരത്തിലെത്തണം: രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്ത് നല്ല നാളുകള്‍ വരണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍വേദന പ്രതിഷേധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അടിമുടി മാറ്റുമെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ മാറ്റം ഉണ്ടായിട്ടുണ്ട്. അത് ജനങ്ങളുടെ ജീവിതവും അവരുടെ സാഹചര്യങ്ങളുമാണ്. ജനങ്ങള്‍ അതിജീവനത്തിനായി കഷ്ടപ്പെടുന്നതാണോ മോദി പറഞ്ഞ മാറ്റമെന്നും അദ്ദേഹം ചോദിച്ചു.
റിസര്‍വ് ബാങ്ക്, ഇലക്ഷന് കമ്മിഷന്, നീതിന്യായ കോടതികള്‍ എന്നിവയെല്ലാം മോദി സര്‍ക്കാര്‍ നശിപ്പിച്ചുകഴിഞ്ഞു. നോട്ടുകള്‍ക്കായി ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ കോടികള്‍ ചെലവഴിച്ചാണ് മോദി ലഖ്നോയില്‍ റാലി നടത്തിയത്. ഇതിനുള്ള തുക എവിടെനിന്നാണ് കിട്ടിയതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. 2019ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മോദി പറഞ്ഞിരുന്ന നല്ല നാളുകള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതോടെയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."