വിമാനത്തില്‍ യാത്രക്കാരി മരിച്ചു; ജീവനക്കാരുടെ അവഗണനയെന്ന് ആരോപണം
വാരണാസി: മുംബൈയില്‍ നിന്നും വാരണാസിയിലേക്ക് യാത്ര ചെയ്ത യുവതി വിമാനത്തിനുള്ളില്‍ വീണ് മരിച്ചു. വിമാന ജീവനക്കാരുടെ അവഗണനയാണ് അപകടത്തിന് കാരണമായതെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപണവുമായി രംഗത്തെത്തി.
സ്‌പൈസ് ജെറ്റിന്റെ മുംബൈ-വാരണാസി വിമാനത്തിലാണ് സംഗീത(24)എന്ന യുവതി വീണത്. ഇന്നലെ രാവിലെയായിരുന്നു അപകടം. ഭര്‍ത്താവ് രാജേഷിനും മകള്‍ക്കുമൊപ്പമാണ് ഇവര്‍ യാത്രചെയ്തിരുന്നത്. ശ്വാസതടസം നേരിട്ട സാഹചര്യത്തില്‍ ചികിത്സക്കായി നടപടികള്‍ തുടങ്ങിയെങ്കിലും ഇവര്‍ വിമാനത്തില്‍ വീഴുകയായിരുന്നുവെന്ന് വിമാന കമ്പനി അറിയിച്ചു.
വാരണാസി ലാല്‍ബഹദൂര്‍ ശാസ്ത്രി എയര്‍പോര്‍ട്ടിലിറങ്ങിയ വിമാനത്തില്‍ നിന്നും യുവതിയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
യാത്രക്കിടയില്‍ ശ്വാസതടസം നേരിടുന്നുവെന്നറിയിച്ചിട്ടും ഇവര്‍ക്ക് മാസ്‌ക് നല്‍കാന്‍ പോലും വിമാനജീവനക്കാര്‍ തയാറായില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."