പാര്‍ട്ടിയെ പിളര്‍ക്കാന്‍ അനുവദിക്കില്ല: മുലായം
ലഖ്‌നോ: സമാധാന ചര്‍ച്ചകള്‍ സജീവമാണെങ്കിലും സമാജ് വാദി പാര്‍ട്ടിയിലെ മുലായം-അഖിലേഷ് വിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി നില്‍ക്കുന്നു. ഒരു കാരണവശാലും പാര്‍ട്ടിയെ പിളര്‍ത്താന്‍ താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇന്നലെ ലഖ്‌നോയില്‍ മുലായം വിളിച്ചു ചേര്‍ത്ത അനുയായികളുടെ യോഗത്തില്‍ അഖിലേഷിനെതിരേ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.
താന്‍ സമാജ് വാദി പാര്‍ട്ടി രൂപീകരിക്കുന്ന കാലത്ത് ഇപ്പോഴത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് രണ്ടുവയസായിരുന്നു പ്രായമെന്ന് മുലായം പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പാര്‍ട്ടിയെ പിളര്‍ത്താന്‍ കഴിയില്ലെന്നും അതിന് താന്‍ അനുവദിക്കില്ലെന്നും മുലായം വ്യക്തമാക്കി.
പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഒരുപാട് ദുരിതങ്ങള്‍ സഹിച്ചിട്ടുണ്ട്. താന്‍ ആഗ്രഹിക്കുന്ന കാലത്തോളം അഖിലേഷ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കുമെന്നും മുലായം വ്യക്തമാക്കി.
പാര്‍ട്ടിയെ ഐക്യത്തോടെ കൊണ്ടുപോകാന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മറ്റൊരു പാര്‍ട്ടി രൂപീകരിക്കാനോ മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് ചിഹ്നം സ്വീകരിക്കാനോ ഒരുക്കമല്ലെന്നും പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയെ പിളര്‍ത്തരുതെന്ന് താന്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി ഐക്യത്തോടെതന്നെ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് രാം ഗോപാല്‍ യാദവാണെന്ന് അദ്ദേഹം ഇന്നലെ വീണ്ടും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."