ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്ന് ലോകബാങ്ക്
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കില്‍ സാരമായ രീതിയില്‍ ഇടിവുണ്ടാകുന്നതായി ലോകബാങ്ക്. നേരത്തെ കണക്കാക്കിയിരുന്ന 7.6 ശതമാനം വളര്‍ച്ച രാജ്യത്തിന് ഉണ്ടാവില്ലെന്നാണ് ലോകബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016-17ല്‍ ലോകബാങ്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കായി പ്രഖ്യാപിച്ചിരുന്നത് 7.6 ശതമാനമായിരുന്നു. ഇത് വെട്ടിച്ചുരുക്കി 7 ശതമാനമാക്കിയിട്ടുണ്ട്. ദ്രുതഗതിയില്‍ പ്രഖ്യാപിക്കപ്പെട്ട നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഉലച്ചതുകാരണം നേരത്തെ കണക്കു കൂട്ടിയ വളര്‍ച്ചാ നിരക്ക് രാജ്യത്തിന് കൈവരിക്കാനാവില്ലെന്നാണ് ലോക ബാങ്ക് നടത്തിയ അവലോകനത്തില്‍ പറയുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ സാമ്പത്തിക വളര്‍ച്ചയെ അപ്രതീക്ഷിത നോട്ട് പിന്‍വലിക്കല്‍ ബാധിച്ചതെന്നും സ്റ്റില്‍ റോബസ്റ്റ് ഗണത്തിലാണ് ഇപ്പോള്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ലോകബാങ്ക് വിലയിരുത്തുന്നു. ഇന്ത്യയില്‍ പെട്ടെന്നുണ്ടായ നോട്ട് അസാധുവാക്കലും 500, 1000 നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ വിന്യസിച്ചതുമെല്ലാം നവംബറിലെ വളര്‍ച്ചാ നിരക്കിനെ ബാധിച്ചു. ഇത് 2016ലെ വളര്‍ച്ച നിരക്ക് കുറയാന്‍ ഇടയാക്കി.
വിപണിയില്‍ നിന്നും 86 ശതമാനം നോട്ടുകളും പിന്‍വലിച്ചത് സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ സാധാരണക്കാരേയും ബിസിനസുകാരേയും ഒരുപോലെ ബാധിച്ചു. മാര്‍ച്ചില്‍ അവസാനിക്കുന്ന മൂന്നാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7 ശതമാനം കുറയും.
അതേസമയം രോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായി ഇന്ത്യ തുടരും. 6.5 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള ചൈനയെ മറികടന്നുള്ള വളര്‍ച്ചയാണ് ഇന്ത്യയ്ക്കുള്ളതെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."