മോദിയുടെ പണരഹിത സ്വപ്‌നം ഒരിക്കലും നടക്കാത്തത്: ചിദംബരം
ന്യൂഡല്‍ഹി: പണരഹിത ഇടപാടുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങള്‍ ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് മുന്‍ധനകാര്യ മന്ത്രി പി.ചിദംബരം. ജനങ്ങള്‍ നോട്ട് രഹിത ഇടപാടുകളിലേക്ക് മടങ്ങണമെന്ന് പറയാന്‍ മോദിക്ക് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. കള്ളപ്പണം, വ്യാജനോട്ടുകള്‍, അഴിമതി തുടങ്ങിയവ അവസാനിപ്പിക്കുമെന്ന മോദിയുടെ വാഗ്ദാനം അദ്ദേഹം പുനഃപ്പരിശോധിക്കണം.
സമരത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടുനിന്നു
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍മൂലം ജനങ്ങള്‍ നേരിടുന്ന ദുരിതം ഉയര്‍ത്തിക്കാട്ടി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍വേദന സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് നേതാക്കളില്‍ പലരും സംബന്ധിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രിയും കേരളത്തിലെ മുതിര്‍ന്ന നേതാക്കളിലൊരാളുമായ ഉമ്മന്‍ ചാണ്ടി പങ്കെടുക്കാതെ വിട്ടുനിന്നു.
കേരളത്തില്‍ വിവിധ പരിപാടികളില്‍ സംബന്ധിച്ച അദ്ദേഹം പാര്‍ട്ടിയുടെ പല പരിപാടികളില്‍ നിന്നും അടുത്ത കാലത്തായി വിട്ടു നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."