നിയമസഭാ സമിതി യോഗം ഇന്ന്
കൊച്ചി: നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ജനുവരി 12നു രാവിലെ 10.30നു കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
സര്‍ക്കാര്‍ സര്‍വിസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്ക്കാര്നിയന്ത്രണത്തിലുളള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും പിന്നോക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഹര്ജികള്നിവേദനങ്ങള് സ്വീകരിക്കും. ഇതു സംബന്ധിച്ച് പിന്നോക്ക സമുദായ വികസനം, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, റവന്യൂ, റവന്യൂ (ദേവസ്വം), വ്യവസായം, പൊതുഭരണം, തദ്ദേശസ്വയംഭരണം, ആരോഗ്യ കുടുംബക്ഷേമം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."