മരട് ഗ്രന്ഥശാലയെ സജീവമാക്കാന്‍ വായനക്കാരുടെ കൂട്ടായ്മ
മരട്: മരട് നഗരസഭയുടെ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയെ പുനരുജ്ജീവിപ്പിക്കാന്‍ വായനക്കാരുടെ കൂട്ടായ്മ രംഗത്ത്. ഗ്രന്ഥശാലയില്‍ ചേര്‍ന്ന വായനക്കാരുടെ യോഗത്തിലാണ് റീഡേഴ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തനം സജീവമാക്കുവാന്‍ തീരുമാനിച്ചത്.
എഴുന്നൂറിലധികം അംഗങ്ങളുണ്ടായിരുന്ന ഗ്രന്ഥശാലയില്‍ ഈ വര്‍ഷം അംഗത്വം പുതുക്കിയത് എണ്‍പത്തിമൂന്നു പേര്‍ മാത്രമാണ്. കാലങ്ങളോളം ലൈബ്രേറിയന്‍ ഇല്ലാതായതും വര്‍ഷങ്ങളായി പുസ്തകങ്ങള്‍ വാങ്ങാന്‍ ഫണ്ട് അനുവദിക്കാത്തതും പുതിയ പുസ്തകങ്ങള്‍ കിട്ടാത്തതും വായനക്കാര്‍ കുറയാന്‍ കാരണമായി. ലൈബ്രറി നോക്കാന്‍ ആളില്ലാതായതോടെ വിലയേറിയ പുസ്തകങ്ങളില്‍ ഏറെയും നഷ്ടപ്പെട്ട അവസ്ഥയിലായി. ഗ്രന്ഥശാലയക്ക് ആവശ്യമായ സ്ഥലം ഉണ്ടെങ്കിലും വാണിജ്യ ആവശ്യത്തിനു നല്‍കിയതിനാല്‍ പിന്നീടുള്ള വികസനം മുരടിച്ചു. വാണിജ്യ ആവശ്യത്തിനു നല്‍കിയത് ഒഴിപ്പിച്ച് കെട്ടിടം പൂര്‍ണമായി ലൈബ്രറിക്കു പ്രയോജനപ്രദമാക്കണമെന്നു യോഗത്തില്‍ ശക്തമായ ആവശ്യം ഉയര്‍ന്നഫോറത്തിന്റെ നിരന്തര ആവശ്യത്തിനൊടുവില്‍ നഗരസഭ പുതിയതായി ലൈബ്രേറിയന്റെ നിയമനം നടത്തിയ സാഹചര്യത്തില്‍ വായനക്കാര്‍ കൂടി ഒത്തു ചേര്‍ന്ന് ഗ്രന്ഥശാലയുടെ പ്രതാപം വീണ്ടെടുക്കാനാണു ശ്രമം.
ഫോറം പ്രസിഡന്റ് കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ആര്‍.കെ.സുരേഷ് ബാബു, എം.വി.ഉല്ലാസ്, എം.പി.സുനില്‍കുമാര്‍, ഫോറം ഭാരവാഹികളായ പി.ഡി ശരത്ചന്ദ്രന്‍, ചാര്‍ളി മുഴാപ്പിള്ളി, വി.ജി ഗോവിന്ദന്‍ കുട്ടി, പ്രേമരാജന്‍, എസ്.കെ ശെല്‍വകുമാര്‍, കെ.സുകുമാരന്‍, കെ.പി ഷൈന്‍, പി.കെ രാജന്‍, കെ.കെ ജയപ്രകാശ്, കെ.സി ശിവരാമന്‍, പി.കെ ഷാജി, പി.ആര്‍ കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."