എന്റെ ഗ്രാമം ജൈവഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി
മൂവാറ്റുപുഴ: സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയ്ക്ക് പിന്തുണയുമായി വാര്‍ഡിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഗ്രോബാഗും വിത്തും വിതരണം ചെയ്തു.
കല്ലൂര്‍ക്കാട് പഞ്ചായത്തിലെ 10-ാം വാര്‍ഡിലാണ് സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണയുമായി വാര്‍ഡ് മെമ്പര്‍ ഷൈനി സണ്ണിയുടെയും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസ്സി ജോളിയുടെയും നേതൃത്വത്തില്‍ എന്റെ ഗ്രാമം ജൈവഗ്രാമം പദ്ധതിയ്ക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഗ്രോബാഗും വിത്തുകളും വിതരണം ചെയ്തു. മണിയന്തടം എല്‍പിസ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രോബാഗുകളുടെയും വിത്തുകളുടെയും വിതരണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആനീസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈനി സണ്ണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജിജി തോമസ്, റെജി വിന്‍സന്റ്, പഞ്ചായത്ത് അംഗം ബിജി ജെന്റില്‍, കൃഷി ഓഫീസര്‍ ശ്രീല ഗോവിന്ദന്, സി.ഡി.എസ് മെമ്പര്‍ ഷീല ബാബു, കെ.കെ ജയേഷ്, ടോമി ജോസഫ്, എ.കെ.ജിബി എന്നവര്‍ സംമ്പന്ധിച്ചു. വിഷുവിന് വിഷരഹിത പച്ചക്കറിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനാണ് വാര്‍ഡ് മെമ്പര്‍ ഷൈനി സണ്ണിയുടെയും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസ്സി ജോളിയുടെയും നേതൃത്വത്തില്‍ എന്റെ ഗ്രാമം ജൈവഗ്രാമം പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."