പനമ്പിള്ളി നഗറില്‍ റോഡ് നിര്‍മാണത്തിന് 1.56 കോടി രൂപ
കാക്കനാട്: തകര്‍ന്ന് തരിപ്പണമായ പനമ്പിള്ളി നഗറിലെ റെസിഡന്‍ഷ്യല്‍ റോഡ് പുതുക്കി നിര്‍മിക്കാന്‍ പി.ടി തോമസ് എം.എല്‍.എ ഫണ്ടില്‍ നിന്ന് 1.56 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ ആദ്യത്തെ റെസിഡന്‍ഷല്‍ ഏരിയ കൂടിയായ പനമ്പള്ളി നഗറിലെ റോഡ് ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി കോര്‍പ്പേറേഷന്‍ അധീനതയിലുള്ള റോഡ് ഏറെക്കാലമായി തകര്‍ന്ന അവസ്ഥലയിലാണെന്ന് കൗണ്‍സിലര്‍മാരായ ആന്റണി പൈനുതുറയും പി.ഡി മാര്‍ട്ടിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തൃക്കാക്കര നിയോജക മണ്ഡലത്തില്‍പ്പെടുന്ന റോഡ് നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചതെന്ന് എം.എല്‍.എ വ്യക്തമാക്കി.
തൃക്കാക്കര നഗരസഭ പ്രദേശത്തെ തുതിയൂര്‍ റോഡില്‍ പഴയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് 32 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തുതിയൂര്‍ റോഡില്‍ ടാറിങ് നടത്താന്‍ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. റോഡ് പുനര്‍ നിര്‍മാണം നടത്തിയാല്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കുടിവെള്ള പൈപ്പുകള്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്ന് ജലഅതോറിട്ടി അധികൃതര്‍ അറിയിച്ച സാഹചര്യത്തിലാണ് പുതിയ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചത്. 1985 ല്‍ സ്ഥാപിച്ച പൈപ്പുകളില്‍ കൂടിയാണ് തുതിയൂര്‍ പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നത്.
കാലപ്പഴക്കം മൂലം പൈപ്പുകള്‍ പൊട്ടി കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമാണ്. വെള്ളത്തിന്റെ മര്‍ദ്ദം കൂടിയാല്‍ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകും. മര്‍ദ്ദം കുറച്ച് കുടിവെള്ളം വീടുന്നതിനാല്‍ തുതിയൂര്‍ പ്രദേശത്ത് ഏപ്പോഴും പരാതിയും കുറവില്ല.
മധ്യകേരളത്തിലേക്ക് കഞ്ചാവൊഴുകുന്നത്
അന്യ സംസ്ഥാനങ്ങളില്‍ നിന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."