മരിനെ അമ്പരപ്പിച്ച് സിന്ധുവിന്റെ സമ്മാനത്തുക
ന്യൂഡല്‍ഹി: ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് സ്പെയിനിന്റെ കരോലിന മരിനെ അമ്പരിപ്പിച്ച് പി. വി സിന്ധുവിന്റെ സമ്മാനത്തുക. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ പങ്കെടുക്കാനെത്തിയ മരിന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സിന്ധുവിന്റെ സമ്മാനത്തുക തന്നെ ഞെട്ടിച്ചെന്ന് വ്യക്തമാക്കിയത്.
സിന്ധുവിന് വളരെ വലിയ തുകയാണ് ലഭിച്ചത്. അതെനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. എന്നാല്‍ എനിക്ക് സ്പാനിഷ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് കുറച്ചു പണം മാത്രമാണെന്ന് മരിന് പറഞ്ഞു.
13 കോടിയോളം രൂപയാണ് സിന്ധുവിന് വെള്ളി നേടിയ ശേഷം ലഭിച്ചത്. ഇതിനു പുറമേ നിരവധി പരസ്യ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറാവാനും സിന്ധുവിന് സാധിച്ചു.
ഒളിംപിക്സിലെ പ്രകടനത്തിന് 70 ലക്ഷം രൂപയാണ് മരിന് ലഭിച്ചത്. അതേസമയം ഇന്ത്യയില്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്കുള്ള സ്വാധീനത്തെ പ്രശംസിക്കാനും മരിന് തയ്യാറായി. ഇവിടെ മത്സരങ്ങള്‍ കാണാന്‍ നിരവധി കാണികളുണ്ട്. എന്നാല്‍ സ്പെയിനില്‍ ചിലയിടങ്ങളില്‍ മാത്രമാണ് ബാഡ്മിന്റണ്‍ പ്രശസ്തമായിട്ടുള്ളത്.
ഒളിംപിക് ജേതാക്കള്‍ക്ക് പണവും പിന്തുണയും നല്കുന്ന ഇന്ത്യയുടെ സംസ്കാരം മികച്ചതാണെന്ന് മരിന്റെ കോച്ച് ഫെര്ണാണോ റിവാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."