മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡിന് അപേക്ഷിക്കാം
കൊല്ലം: മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തുന്ന ജന്തുക്ഷേമ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കും. രജിസ്റ്റര്‍ ചെയ്ത ജന്തുക്ഷേമ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അപേക്ഷിക്കാം. സംഘടനകള്‍ ഔദ്യോഗിക ലെറ്റര്‍ ഹെഡിലുള്ള അപേക്ഷയില്‍ ജന്തുക്ഷേമ യൂനിറ്റിന്റെ പേര്, മേല്‍വിലാസം, രജിസ്റ്റര്‍ നമ്പര്‍, പ്രവര്‍ത്തനം ആരംഭിച്ച തീയതി, 2016 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തിക്കുന്ന ജില്ല എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. സംഘടനകള്‍ ദേശീയ ജന്തുക്ഷേമ ബോര്‍ഡ് അംഗീകാരമുള്ളവയാണെന്ന് തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം.
വ്യക്തികള്‍ പേര്, മേല്‍വിലാസം, പ്രവര്‍ത്തനം ആരംഭിച്ച തീയതി, ഇതേ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. വ്യക്തികളുടെ അപേക്ഷകളില്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. അപേക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തണം. അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ട്രേറ്റ്, വികാസ് ഭവന്, തിരുവനന്തപുരം33 വിലാസത്തില്‍ 16നകം സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."