'കോട്ടുമല ബാപ്പു മുസ്ലിയാര് മതസൗഹാര്‍ദ്ദത്തിനും സാമുദായിക ഉന്നമനത്തിനും നിലകൊണ്ട പണ്ഡിതശ്രേഷ്ഠന്'
കൊല്ലം: മതസൗഹാര്‍ദ്ദത്തിനും സാമുദായിക ഉന്നമനത്തിനും നിലകൊണ്ട പണ്ഡിതശ്രേഷ്ഠനായിരുന്നു കോട്ടുമല ബാപ്പു മുസ്ലിയാരെന്നു മുസ്ലിം ജമാഅത്ത് ഫെഡറേഷന് കൊല്ലം താലൂക്ക് യൂനിയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തതുമുതല്‍ ഹജ്ജ് സീസണില്‍ സംസ്ഥാന ഹജ്ജ് ക്യാമ്പിലെത്തി ഹാജിമാരില്‍ ഒരുവനായി ഓടിനടന്ന് വേണ്ട സൗകര്യം ഒരുക്കുന്നതില്‍ സദാ വ്യാപൃതനായിരുന്നു അദ്ദേഹം.
മത,ഭൗതിക,വിദ്യാഭ്യാസമേഖലകളിലും പത്രപ്രവര്‍ത്തന രംഗത്തും പണ്ഡിതരുടെ ഇടയിലും വേറിട്ട ശബ്ദമായിരുന്നു. ബാപ്പു മുസ്ലിയാരുടെ വേര്‍പാട് പണ്ഡിത ലോകത്തിനും സമസ്തയ്ക്കും സമുദായത്തിനും തീരാനഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു. എം അബ്ദുല്‍ അസീസ്(അസീസിയ) അധ്യക്ഷത വഹിച്ചു. എം.എ സമദ്, മേക്കോണ്‍ അബ്ദുല്‍ അസീസ്, ആസാദ് റഹിം, വൈ.എം ഹനീഫാ മൗലവി, ഉമര്‍ മൗലവി, നാസര്‍ കുഴുവേലില്‍, ഉമറുദ്ദീന്‍ കരുവ, ജെ.എം അസ്ലം, റാഫി മൗലവി, റാഫി കുരുമ്പേലില്‍, എസ് നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."