ബാപ്പു മുസ്‌ലിയാരെ അനുസ്മരിച്ചു
താമരശേരി: ബഹുമുഖ വ്യക്തിത്വത്തിലൂടെ ജീവിതം കൊണ്ട് കര്‍മം നിര്‍വഹിച്ച പണ്ഡിതനായിരുന്നു ബാപ്പു മുസ്‌ലിയാരെന്ന് കൂടത്തായിയില്‍ സംഘടിപ്പിച്ച സര്‍വകക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു. കൂടത്തായി സംയുക്ത ജമാഅത്ത് പ്രസിഡന്റ് പി.പി സെയ്ത് ഹാജി ഉദ്ഘാടനം ചെയ്തു.
ജന. സെക്രട്ടറി എ.കെ കാതിരി ഹാജി അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തി. ഉനൈസ് ഫൈസി, ഫൈസല്‍ ഫൈസി (എസ്.വൈ.എസ്), കെ.പി കുഞ്ഞമ്മദ് (പഞ്ചായത്ത് മെമ്പര്‍), എ.കെ അസീസ് (മുസ്‌ലിം ലീഗ്), രാമന്‍ കുട്ടി മാസ്റ്റര്‍ (സി.പി.എം), സുബ്രമണ്യന്‍ (കോണ്‍ഗ്രസ്), സി.കെ കുട്ടി ഹസന്‍ (എന്‍.സി.പി), ഒ.പി അബ്ദുറഹിമാന്‍ ( ഐ.എന്‍.എല്‍), കെ.കെ ഗഫൂര്‍ (എന്‍.എസ്.സി), പി.കെ ഇബ്രാഹിം (ആര്‍.എസ്.പി), എ.പി ഗഫൂര്‍ (ജനതാദള്‍), കൃഷ്ണന്‍കുട്ടി (വ്യാപാര വ്യവസായ ഏകോപന സമിതി), എ.കെ ഹംസ (എന്‍.ഐ മദ്‌റസ ), സി.കെ ഹുസൈന്‍ കുട്ടി (ഡി.യു മദ്‌റസ), എ.കെ റിയാസ് (എസ്.കെ.എസ്.എസ്.എഫ്) പ്രസംഗിച്ചു. മുനീര്‍ കൂടത്തായി സ്വാഗതവും സി.കെ അസീസ് നന്ദിയും പറഞ്ഞു.
താമരശേരി: കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ താമരശേരി സി.എച്ച് സെന്റര്‍ ഹജ്ജ് സെല്‍ അനുശോചിച്ചു. കെ.സി മാമു മാസ്റ്റര്‍, എ.കെ അബ്ബാസ്, എന്‍.പി റസാഖ് മാസ്റ്റര്‍, ജലീല്‍ തച്ചംപൊയില്‍, എ. മമ്മു മാസ്റ്റര്‍, കെ.ടി അബൂബക്കര്‍, കെ.സി മുഹന്മദ് മാസ്റ്റര്‍, പി.കെ അബ്ദുല്ലക്കുട്ടി മാസ്റ്റര്‍, പി.എ സലാം മാസ്റ്റര്‍, എം.പി മജീദ് മാസ്റ്റര്‍, ഹുസൈന്‍ പരപ്പന്‍പൊയില്‍ സംസാരിച്ചു.
കുന്ദമംഗലം: സമസ്ത സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ പന്തീര്‍പാടം ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു. മുന്‍ എം.എല്‍എ യു.സി രാമന്‍ ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് അധ്യക്ഷനായി. ഒ. ഉസ്സയിന്‍, ഒ. സലീം, സി. അബുഹാജി, കായക്കല്‍ അഷ്‌റഫ്, ടി.പി ജുനൈദ്, ബാസിത്ത് പ്രസംഗിച്ചു.
നരിക്കുനി: കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ വിയോഗത്തില്‍ കൊടുവള്ളി മണ്ഡലം സമസ്ത കമ്മിറ്റി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."